Latest NewsKeralaNews

അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തലസ്ഥാന നഗരിയില്‍ തിരി തെളിഞ്ഞു

തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു. നടി ശാരദ വിശിഷ്ടാതിഥിയായിരുന്നു.

മലയാളി പ്രേക്ഷകന്റെ ആസ്വാദന നിലവാരം കൂടിയതില്‍ ഐഎഫ്എഫ്‌കെ പങ്കുവഹിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യപിക്കുന്ന മേളയാണ് ഐഎഫ്എഫ്‌കെ. മൂന്നാം ലോക രാജ്യങ്ങളിലെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഈ മേള. നല്ല സിനിമയാകണം യുവതലമുറയുടെ ലഹരിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

73 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 14 സ്‌ക്രീനുകളിലായി 15 വിഭാഗങ്ങളിലാണ് പ്രദര്‍ശനം. ഒമ്പതിനായിരത്തോളം പേര്‍ക്ക് ഒരേ സമയം സിനിമ കാണാം. മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ മൊബൈല്‍ അപ്ലിക്കേഷനും ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും ആര്‍ കെ കൃഷാന്തിന്റെ വൃത്താകൃതിയിലുള്ള ചതുരവുമാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button