തിരുവനന്തപുരം: കൈതമുക്കില്നിന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്ത നാല് കുട്ടികളുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് നിരന്തരമായി മര്‍ദിച്ചിരുന്നതായി കുട്ടികള്‍ ശിശുക്ഷേമ സമിതിക്ക് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.കൈതമുക്കിലെ പുറമ്പോക്കില്‍ താമസിക്കുന്ന ഇവർ വിശപ്പ് സഹിക്കാനാവാത്തതോടെ മാതാവ് നാലു കുട്ടികളെ ശിശുക്ഷേമ സമിതിയെ ഏൽപിക്കുകയായിരുന്നു.
പുരുഷന്മാര് തീര്‍ച്ചയായും ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
കടുത്ത പട്ടിണി കാരണം കുട്ടികളെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അമ്മ അപേക്ഷ നല്‍കിയതോടെയാണ് ശിശുക്ഷേമ സമിതി കുട്ടികളെ ഏറ്റെടുത്തത്. അപേക്ഷയിൽ ഒരു കുട്ടി വിശപ്പടക്കാനായി മണ്ണ് വാരി കഴിച്ചതായും പറഞ്ഞിരുന്നു. അതീവ മോശം പരിസ്ഥിതിയിലാണ് ഇവർ കഴിഞ്ഞിരുന്നത്.
Post Your Comments