Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഹൈദരബാദ് പ്രതികളെ വെടിവെച്ച് കൊല്ലുമ്പോൾ ജനം ആഹ്ലാദം പ്രകടിപ്പിക്കുന്നത് കോടതിയിൽ വിശ്വാസം നഷ്ടപ്പെടുന്നു എന്ന സൂചനയാണോ? : മുഹമ്മദ് റിയാസ്‌

കോഴിക്കോട്  : പ്രതികളെ വെടിവെച്ച് കൊല്ലുമ്പോൾ ജനം ആഹ്ലാദം പ്രകടിപ്പിക്കുന്നത് കോടതിയിൽ വിശ്വാസം നഷ്ടപ്പെടുന്നു എന്ന സൂചനയാണോയെന്നും, ജുഡീഷ്യറിയാണ് വിചാരണക്കൂട്ടിൽ തല താഴ്ത്തി നിൽക്കുന്നതെന്നും സിപിഎം നേതാവ് പിഎ മുഹമ്മദ് റിയാസ്. ഹൈ​ദ​രാ​ബാ​ദി​ൽ വെ​റ്റ​ന​റി ഡോ​ക്ട​റെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേഷം തീ​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തിലാണ് ഫേസ്ബുക് പോസ്റ്റിലൂടെ റിയാസ് പ്രതികരിച്ചത്.

Also read : ഹൈദരാബാദിൽ ആഹ്ലാദപ്രകടനം അവസാനിക്കുന്നില്ല; പോലീസിന് രാഖി കെട്ടിയും മ​ധു​ര​വി​ത​രണം നടത്തിയും സന്തോഷം പ്രകടിപ്പിച്ച് ജനം

ഇന്ത്യൻ ജുഡീഷ്യറിക്ക് നേരെ വിരൽ ചൂണ്ടുന്ന ദിവസമാണ് ഡിസംബർ 6. ബാബറി മസ്ജിദ് തകര്‍ത്തത് തെറ്റ് എന്ന് പറഞ്ഞ സുപ്രിംകോടതി തെറ്റ് ചെയ്തവരെ ശിക്ഷിച്ചോ ? ഉന്നാവില്‍ പ്രതികള്‍ ഇരയെ തീകൊളിത്തി, ഹൈദരാബാദില്‍ പ്രതികലെ വെടിവച്ച് കൊല്ലുമ്പോള്‍ അത് കോടതിയിൽ വിശ്വാസം നഷ്ടപ്പെടുന്നതിന്‍റെ സൂചനയാണോ ? എന്ന് കുറിപ്പിലൂടെ മുഹമ്മ റിയാസ്‌ ചോദിക്കുന്നു

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ :

ഡിസംബർ 6….’
ഇന്ത്യൻ ജുഡീഷ്യറിക്ക് നേരെ വിരൽ ചൂണ്ടുന്നു.

1992-ഡിസം 6
ബാബറി മസ്ജിദ് തകർത്തത് തെറ്റ്
രാജ്യത്തിന് അപമാനമായി എന്ന് സുപ്രിം കോടതി,
തെറ്റ് ചെയ്തവരെ ശിക്ഷിച്ചോ ?

ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് നീതിയില്ല…
ഇന്ന് പ്രതികൾ തന്നെ ഇരയെ തീ കൊളുത്തി.

ഹൈദരബാദ് പ്രതികളെ വെടിവെച്ച് കൊല്ലുമ്പോൾ ജനം ആഹ്ലാദം പ്രകടിപ്പിക്കുന്നത് കോടതിയിൽ വിശ്വാസം നഷ്ടപ്പെടുന്നു എന്ന സൂചനയാണോ

പോലീസ് നടപടിയെ അനുകൂലിച്ചും,പ്രതികൂലിച്ചുമുള്ള പ്രതികാരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. പലർക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ, ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ലെന്നായിരുന്നു വിടി ബല്‍റാം എംഎല്‍എ പ്രതികരിച്ചത്. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും നീതിപീഠമാണ് അല്ലാതെ പോലീസല്ല, . അതില്‍ കാലതാമസം ഉണ്ടായേക്കാം, ശക്തമായ തെളിവുകള്‍ വേണമെന്ന ശാഠ്യമുണ്ടായേക്കാം, അത് വേറെ വിഷയമാണെന്നും. കയ്യില്‍ക്കിട്ടിയവരെ വെടിവെച്ചുകൊന്നിട്ടല്ല സിസ്റ്റത്തിന്റെ പോരായ്മകള്‍ക്കുള്ള പരിഹാരം കാണേണ്ടതെന്നും വിടി ബല്‍റാം എംഎല്‍എ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചാലും കൊല്ലുക അല്ലായിരുന്നു വേണ്ടതെന്നായിരുന്നു മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌കെമാല്‍ പാഷയുടെ പ്രതികരണം. നീതി ഇങ്ങനെ ആയിരുന്നില്ല വേണ്ടത്, അതൊരു ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Also read : എന്നെയും വെടിവെച്ച്‌ കൊല്ലൂ; ഭർത്താവിനെ വെടിവെച്ചുകൊന്ന നടപടിക്കെതിരെ ചെന്നകേശവുലുവിന്റെ ഗർഭിണിയായ ഭാര്യ

വ്യാ​ഴാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത 44-ൽ ​ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് പ്ര​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തെന്നാണ് റിപ്പോർട്ട്. തെ​ളി​വെ​ടു​പ്പി​നാ​യി കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ച​പ്പോ​ൾ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ന്നും തു​ട​ർ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി​ക​ൾ നാ​ലു പേ​രും കൊല്ലപ്പെട്ടുവെന്നാണ് പോലീസ് അറിയിച്ചത്. ക​ഴി​ഞ്ഞ മാ​സം 28-നാ​ണ് സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ ഇ​രു​പ​ത്തി​യാറു​കാ​രി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ മു​ഖ്യ​പ്ര​തി​യാ​യ ലോ​റി ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് പാ​ഷ എ​ന്ന ആ​രി​ഫ്, ജോ​ളു ന​വീ​ൻ, ചി​ന്ന​കേ​ശ​വു​ലു, ജോ​ളു ശി​വ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button