തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി അധ്യക്ഷനെ ഉടന്‍ കണ്ടെത്താന്‍ കേന്ദ്ര നിര്‍ദേശം . ഇത് സംബന്ധിയ്ക്കുന്ന ചര്‍ച്ചകള്‍ക്കായി
ദേശീയ നേതാക്കള്‍ അടുത്തയാഴ്ച കേരളത്തിലെത്തും. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കോര്‍ കമ്മിറ്റിയംഗങ്ങളുമായും തുടര്‍ന്ന് ആര്‍.എസ്.എസ്. നേതൃത്വവുമായും ചര്‍ച്ച നടത്തും. 30-ന് ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടതിനാല്‍ 15-നകം സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാനാണ് നിര്‍ദേശം.
സംസ്ഥാനത്തെ മുതിര്‍ന്ന എല്ലാ നേതാക്കളെയും വിളിച്ചുകൂട്ടിയുള്ള ആലോചനകള്‍ക്കു പകരം ആദ്യം കോര്‍ കമ്മിറ്റിയില്‍ അഭിപ്രായ സമന്വയമുണ്ടാക്കാനാകും നേതാക്കള്‍ ശ്രമിക്കുക. തുടര്‍ന്ന് ആര്‍.എസ്.എസ്. നേതാക്കളെ കാണും. പാര്‍ട്ടിയധ്യക്ഷനെ നിശ്ചയിക്കുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം ആഗ്രഹിക്കുന്നില്ല. കേരളത്തിലെ പാര്‍ട്ടിപ്രവര്‍ത്തനം ഇപ്പോള്‍ വേണ്ടത്ര സജീവമല്ലെന്നാണ് കേന്ദ്രനേതൃത്വത്തിനു കിട്ടിയ റിപ്പോര്‍ട്ട്.
കേരളഘടകത്തിലെ ഗ്രൂപ്പുപോര് ഒഴിവാക്കി സമവായത്തിലൂടെ പാര്‍ട്ടിയെ നയിക്കാന്‍ ആളെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് ദേശീയ നേതൃത്വത്തിനു മുന്നില്‍. കേന്ദ്രമന്ത്രി വി. മുരളീധരനും മുന്‍ പ്രസിഡന്റ് പി.കെ. കൃഷ്ണദാസും നയിക്കുന്ന ഗ്രൂപ്പുകളാണ് പ്രധാനമായും അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുള്ളത്. മുരളീധര പക്ഷത്ത് കെ. സുരേന്ദ്രനും കൃഷ്ണദാസ് പക്ഷത്ത് എം.ടി. രമേശും. ഇവരെക്കൂടാതെ, ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരും രംഗത്തുണ്ട്. കെ. സുരേന്ദ്രനെ അധ്യക്ഷനാക്കുന്നില്ലെങ്കില്‍ നെഹ്രു യുവകേന്ദ്രയുടെ ദേശീയ ഉപാധ്യക്ഷനാക്കുമെന്ന സൂചനകള്‍ നേതാക്കള്‍ നല്‍കുന്നു.
Post Your Comments