Latest NewsUSANewsInternational

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ സൗ​ന്ദ​ര്യ​റാ​ണിക്ക് ദാരുണാന്ത്യം

ന്യൂയോർക്ക് : വാ​ഹ​നാ​പ​ക​ട​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ മുൻ സൗ​ന്ദ​ര്യ​റാ​ണിക്ക് ദാരുണാന്ത്യം . ന്യു​യോ​ർ​ക്കി​ലെ മെ​രി​ലാ​ൻ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തിൽ 2012-ൽ ​മി​സ് പാ​ക്കി​സ്ഥാ​ൻ വേ​ൾ​ഡാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​നി​ബ് (32) ആണ് മരിച്ചത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ സ​നി​ബ് സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ന​ട​പ്പാ​ത​യി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റു​വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഇ​വ​രെ വാ​ഹ​ന​ത്തി​ൽ​നി​ന്നു പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മരണം സംഭവിച്ചിരുന്നു.

Also read : യുഎഇയില്‍ കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തീപിടിച്ചു

സ​നി​ബാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്നും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ലോ​സ് ആ​ഞ്ച​ൽ​സി​ലെ പെ​മോ​ണ സ്വ​ദേ​ശി​യെ ആണ് സ​നി​ബ് വി​വാ​ഹം ചെയ്‌തത്. ലാ​ഹോ​ർ സി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് 2012-ൽ മി​സ് പാ​ക്കി​സ്ഥാ​ൻ വേ​ൾ​സ് സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തും വി​ജ​യി​ച്ച​തും. ഫി​ലി​പ്പൈ​ൻ​സി​ൽ ന​ട​ന്ന മി​സ് എ​ർ​ത്ത് സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ലും സ​നി​ബ് പ​ങ്കെ​ടു​ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button