ന്യൂഡല്‍ഹി; ഇന്ത്യയിലെ 243 ദശലക്ഷം കൗമാരക്കാരില്‍ പകുതിയും അമിതഭാരമുള്ളവരോ മെലിഞ്ഞശരീരത്തോട് കൂടിയവരോ ആണെന്ന് റിപ്പോര്‍ട്ട്. 10-19 വയസ്സിനിടയിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ചിലര്‍ ഭക്ഷണപ്രിയരോ മറ്റു ചിലര്‍ അനാവശ്യമായി പട്ടിണി അനുഭവിക്കുന്നവരോ ആണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കൗമാരക്കാര്‍ക്കിടയില്‍ പ്രമേഹം, ഹൃദ്രോഗങ്ങള്‍, അപകടകരമായ മറ്റ് ശാരീരിക പ്രശ്നങ്ങള്‍ എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 80% കൗമാരക്കാര്‍ അനാവശ്യമായി പട്ടിണി അനുഭവിക്കുന്നവരാണ്. അയണ്‍, ഫോളേറ്റ്, സിങ്ക്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി തുടങ്ങിയ ഒന്നോ അതിലധികമോ പോഷകങ്ങളുടെ കുറവ് എല്ലാവരിലും കാണപ്പെടുന്നതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ദിവസവും ഒരു മണിക്കൂറെങ്കിലും എല്ലാ പെണ്‍കുട്ടികളും ആണ്‍കുട്ടികളും സ്പോര്‍ട്സും വ്യായാമവും ചെയ്യണമെന്ന് ശുപാര്‍ശചെയ്യുന്നു .കൗമാരക്കാരായ പെണ്‍കുട്ടികള്‍ പ്രതിദിനം 10 മിനിറ്റ് മാത്രമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നതെന്നും റിപ്പോര്‍ട്ട് കണ്ടെത്തുന്നു.
Post Your Comments