മുംബൈ: ഹിന്ദു തീവ്രവാദ സംഘടനയായ സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംപി ഹുസൈന് ധല്വായിയാണു ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ നയിക്കുന്ന മഹാ വികാസ് അഖാഡി സര്‍ക്കാരിനു മുന്നില്‍ ഈ ആവശ്യം മുന്നോട്ടുവച്ചത്.യുക്തിവാദിയായ നരേന്ദ്ര ധബോല്‍ക്കറുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്നും ഇതിന്റെ തലവന്‍ ജയന്ത് അത്താവാലെയെ ജയിലില്‍ അടയ്ക്കണമെന്നുമാണു ഹുസൈനിന്റെ ആവശ്യം.
അതേസമയം, ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് സനാതന്‍ സന്‍സ്തയെ നിരോധിക്കുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തി. നിരോധനങ്ങള്‍ നിഷ്ലമാണെന്നു പല സന്ദര്‍ഭങ്ങളിലും തെളിഞ്ഞിട്ടുള്ളതാണെന്നും ആശയങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ല എന്നതിനാല്‍ നിരോധനം ഫലപ്രദമാകില്ലെന്നും റൗത്ത് ചൂണ്ടിക്കാട്ടി.ഭീമ കൊറേഗാവ് അക്രമങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച സംഭാജി ബിഡെ, മിലിന്ദ് എക്ബോതെ എന്നിവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഹുസൈന് ആവശ്യപ്പെട്ടു.
സനാതന്‍ സന്‍സ്തയെ ശിവസേന പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.യുക്തിവാദി നേതാക്കളായ നരേന്ദ്ര ധബോല്‍ക്കര്‍, കല്‍ബുര്‍ഗി, കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെ, എഴുത്തുകാരിയും പത്രാധിപയുമായ ഗൗരി ലങ്കേഷ് എന്നിവരുടെ കൊലയ്ക്കുപിന്നില്‍ സനാതന്‍ സന്‍സ്ത എന്ന ഹിന്ദുത്വ തീവ്രവാദി സംഘടനയാണെന്നു സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
Post Your Comments