Latest NewsIndia

കർണ്ണാടക തെരഞ്ഞെടുപ്പ്, എക്സിറ്റ് പോൾ ഫലം പുറത്ത്

37. 79 ലക്ഷം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ സമ്മതിദായകാവകാശം വിനിയോഗിച്ചു.

ബംഗളൂരു: കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പില്‍ 65 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കര്‍ണ്ണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. 37. 79 ലക്ഷം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ സമ്മതിദായകാവകാശം വിനിയോഗിച്ചു. അതേസമയം ബിജെപിയ്ക്ക് വന്‍ നേട്ടം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലം പുറത്തു വന്നു .

തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒന്‍പതു മുതല്‍ 12 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. സീ വോട്ടറിന്റെയാണ് പ്രവചനം.തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്ന് മുതല്‍ ആറ് വരെ സീറ്റുകളില്‍ ഒതുങ്ങും എന്നാണ് എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജെഡിഎസിന് ഒരു സീറ്റ് ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു.

സമാധാന പരമായിരുന്നു തെരഞ്ഞെടുപ്പ്. അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. ചിക്കബല്ലപുരയിലാണ് റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയത്. 79.8 ശതമാനം ആയിരുന്നു പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് ആര്‍കെ പുരത്താണ്. 37.5 ആയിരുന്നു പോളിംഗ് ശതമാനം.

shortlink

Post Your Comments


Back to top button