ഉന്നാവ് : കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയ യുവതിയെ പ്രതികൾ തീവെച്ച് കൊല്ലാൻ ശമിച്ചു. ഉത്തർപ്രദേശിലെ ഉന്നാവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. എഴുപത് ശതമാനം പൊള്ളലേറ്റ 23കാരിയെ അതീവ ഗുരുതരാവസ്ഥയിൽ ലഖ്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
UP: A woman was set-ablaze in Bihar area of Unnao. Police say, "Victim referred to a hospital in Lucknow for better treatment. We have rounded up 3 accused, search for 2 others is underway. Victim had earlier filed a rape case, one accuse in that case has also been rounded up". pic.twitter.com/wDnXQjrPo9
— ANI UP/Uttarakhand (@ANINewsUP) December 5, 2019
#UPDATE Unnao: Four people have been arrested in connection with the case, main accused Shivam Trivedi is still absconding. https://t.co/rVviin5YX2
— ANI UP/Uttarakhand (@ANINewsUP) December 5, 2019
അഞ്ചംഗ സംഘമാണ് പെൺകുട്ടിയെ ആക്രമിച്ചത്. 4 പേരെ ഉന്നാവ് പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രധാന പ്രതി ഒളിവിലാണ് ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങിയതായി പോലീസ് വ്യക്തമാക്കി. ഇന്ന് പ്രാദേശിക കോടതിയിൽ നടക്കാനിരുന്ന കേസ് വിചാരണയിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് പുറപ്പെട്ട പെൺകുട്ടിയെയാണ് പ്രതികൾ ഗ്രാമത്തിന്റെ ഒരു റോഡിൽ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.
യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം നടത്താൻ ശ്രമിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യം പെണ്‍കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് ലഖ്നൗവിലേക്ക് മാറ്റുകയായിരുന്നു.
Also read : പത്ത് വയസുകാരിയെ പീഡിപ്പിച്ച് പത്താം ക്ലാസുകാരന്
മാർച്ച് മാസത്തിലാണ് ഉന്നാവിലെ ഹിന്ദുനഗര്‍ ഗ്രാമത്തിൽ മൂന്ന് പേര് ചേര്‍ന്ന് മാസങ്ങളോളം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസിൽ കൃത്യമായ നടപടി സ്വീകരിച്ചില്ലെന്നും പ്രതികൾ ഒളിവിലാണെന്ന പറഞ്ഞ് പോലീസ് കേസ് അന്വേഷണം നീട്ടികൊണ്ടു പോയതായും ആരോപണമുണ്ട്. ഇതിനിടെ തനിക്ക് ഭീഷണിയുണ്ടെന്നും, അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും പറഞ്ഞ് പെൺകുട്ടി വീണ്ടും പരാതി നൽകിയെങ്കിലും പോലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ല.
Post Your Comments