KeralaLatest NewsIndia

വീണ്ടും സഹായാഭ്യര്‍ത്ഥനയുമായി ഫിറോസ് കുന്നംപറമ്പില്‍, ഈ ചികിത്സാ സഹായം കൂടി ലഭിച്ചാൽ ചാരിറ്റി നിര്‍ത്തുമെന്നും ഫിറോസ്

നേരത്തെ ഇതേ കുട്ടികള്‍ക്കായി വീഡിയോ ചെയ്തിരുന്നുവെന്നും അന്ന് ധാരാളം സഹായം ലഭിച്ചിരുന്നതായും ഫിറോസ് പറയുന്നു.

വീണ്ടും സഹായാഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍. ഫിറോസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി സഹായമഭ്യര്‍ത്ഥിച്ചാണ്. നേരത്തെ ഇതേ കുട്ടികള്‍ക്കായി വീഡിയോ ചെയ്തിരുന്നുവെന്നും അന്ന് ധാരാളം സഹായം ലഭിച്ചിരുന്നതായും ഫിറോസ് പറയുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ഹന ഫാത്തിമ എന്ന കുട്ടിയുടെ കരള്‍ മാറ്റി വയ്ക്കാനായി സഹായം തേടി ഫിറോസ് രംഗത്തെത്തിയിരുന്നു. അന്ന് 93 ലക്ഷം രൂപയാണ് ലഭിച്ചത്. അതില്‍ നിന്നും അവര്‍ക്ക് ആവശ്യമായിരുന്ന 35 ലക്ഷം നല്‍കി. ഏഴ് മാസം മുമ്ബാണ് മുഹമ്മദ് റീക് എന്ന കുട്ടിക്ക് വേണ്ടി ഫിറോസ് സഹായം അഭ്യര്‍ത്ഥിച്ചത്. അന്ന് 40 ലക്ഷം രൂപ ലഭിച്ചു. അതില്‍ ചികിത്സയ്ക്കായി 28 ലക്ഷം രൂപ കൊടുത്തു. ബാക്കി വന്ന തുക മറ്റ് രോഗികള്‍ക്കായി കൊടുത്തുവെന്നും ഫിറോസ് പറയുന്നു.

നാടിന്റേയും വീടിന്റേയും നൊമ്പരമായി രണ്ടര വയസുകാരന്റെ മരണം : ദാരുണ മരണം സംഭവിച്ചത് മുത്തശ്ശിയുടെ കണ്‍മുന്നില്‍ വെച്ച്

എന്നാല്‍ കുഞ്ഞുങ്ങളുടെ അവസ്ഥ വീണ്ടും ഗുരുതരമായെന്നും സഹായം വേണമെന്നും വീഡിയോയില്‍ പറയുന്നു.എന്നാല്‍ ഇതേ കുട്ടികള്‍ മാസങ്ങള്‍ക്ക് ശേഷം രോഗത്താല്‍ വലയുകയാണ്. ഈ കുട്ടികളുടെ ചികില്‍സയ്ക്കുള്ള പണം കൂടി ലഭിച്ചാല്‍ ചാരിറ്റി നിര്‍ത്തുമെന്നും ഫിറോസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button