കൊച്ചി: ഷെയിൻ നിഗവുമായി ബന്ധപ്പെട്ട വിഷയം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന ആരോപണവുമായി സംവിധായകൻ ആഷിക് അബു. വധഭീഷണി ഉണ്ടെന്ന ഷെയ്ന് നിഗമിന്റെ ആരോപണം ഗൗരവമുളളതാണെന്നും എന്നാൽ ആരുമിത് കാര്യമായി എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷെയ്ന് നിഗം പ്രശ്നം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. സിനിമ മേഖലയില്‍ സുതാര്യതവേണമെന്ന് നിര്‍മാതാക്കള്‍ അതാവശ്യപ്പെട്ടത് സ്വാഗതാര്‍ഹമാണെന്നും ആഷിഖ് അബു പറയുകയുണ്ടായി.
Post Your Comments