KeralaLatest NewsNews

കേ​ര​ള​ത്തി​ന്‍ വിദ്യാഭ്യാസ പാരമ്പര്യം നശിപ്പിക്കുന്ന നടപടികള്‍ ആരില്‍ നിന്നും ഉണ്ടാകരുത് : മുന്നറിയിപ്പുമായി ഗവർണർ

തിരുവനന്തപുരം : സർവകലാശാല വിവാദങ്ങളിൽ ശക്തമായ മുന്നറിയിപ്പുമായി കേരള ഗവർണർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ പാ​ര​മ്പ​ര്യം ന​ശി​പ്പി​ക്കു​ന്ന ന​ട​പ​ടി ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​രു​തെ​ന്നും,കേ​ര​ള​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​ത്തി​ൽ വെ​ള്ളം ചേ​ർ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. അ​ധി​കാ​ര​പ​രി​ധി​ക്ക് പു​റ​ത്തു​ള്ള ന​ട​പ​ടി​യാ​യി​രു​ന്നു സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​ത്. തെ​റ്റ് തി​രി​ച്ച​റി​ഞ്ഞ എം​ജി സ​ർ​വ​ക​ലാ​ശാ​ല അ​ത് തി​രു​ത്തി. ഈ സാഹചര്യത്തില്‍ വിവാദം ഇവിടെ അവസാനിക്കുകയാണ്. ഈ ​മാ​സം 16 ന് ​വി​സി​മാ​രു​ടെ യോ​ഗം വി​ളി​ക്കും. പ്ര​ശ്ന​ങ്ങ​ളെ​ല്ലാം യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു. അതേസമയം എം​ജി സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ക്ക് ദാ​ന​ത്തി​ൽ മ​ന്ത്രി ജ​ലീ​ലി​ന് പ​ങ്കി​ല്ല. മ​ന്ത്രി​യോ സെ​ക്ര​ട്ട​റി​യോ ക​ത്ത് കൊ​ടു​ത്ത​താ​യി ത​നി​ക്ക് അ​റി​യില്ലെന്നും സി​ൻ​ഡി​ക്കേ​റ്റാ​ണ് മാ​ർ​ക്ക് ദാ​ന തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്നും ഗ​വ​ർ​ണ​ർ വ്യക്തമാക്കി.

Also read : അയൽരാജ്യങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയവർക്ക് പിടി വീഴും; പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് ലോക് സഭയിൽ

വി​വാ​ദ​വി​ഷ​യ​ങ്ങ​ളി​ൽ തെ​റ്റു​പ​റ്റി​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി എം​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​ർ​ക്ക് നേരത്തെ വി​ശ​ദീ​ക​ര​ണം ന​ൽ‌​കി​യി​രു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ കൂ​ടു​ത​ൽ ശ്ര​ദ്ധിക്കും.സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ത്തോ​ടു സം​സാ​രി​ച്ചെ​ന്നും പ​രീ​ക്ഷാ ഫ​ല​ത്തെ​യും ര​ഹ​സ്യ സ്വ​ഭാ​വ​ത്തെ​യും സം​ഭ​വം ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും വി​സി റി​പ്പോ​ർ​ട്ടി​ൽ വ്യക്തമാക്കുന്നു.

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സി​ൻ​ഡി​ക്ക​റ്റി​ലെ പ​രീ​ക്ഷാ വി​ഭാ​ഗം ക​ൺ​വീ​ന​റാ​യ ഡോ.​ആ​ർ. പ്ര​ഗാ​ഷ് എം​കോം പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളും ര​ഹ​സ്യ ന​മ്പ​റും കൈ​ക്ക​ലാ​ക്കി​യ സം​ഭ​വ​മാ​ണു വി​വാ​ദ​മാ​യ​ത്. സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ സോ​ഫ്റ്റ്‌​വെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ത്തി​നു ചി​ല ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളും ര​ഹ​സ്യ ന​മ്പ​റും ന​ൽ​കി​യ​തെന്ന വിശദീകരണമാണ് റിപ്പോർട്ടിൽ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button