റിയാദ് : സ്കൂളിലെ ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. 15 വയസുകാരനാണ് മരിച്ചത്. സൗദി അറേബ്യയിലെ പ്രിന്‍സ് ഖാലിദ് ബിന്‍ ഫഹദ് ഇന്റര്‍മീഡിയറ്റ് സ്കൂളില്‍ കഴിഞ്ഞദിവസം രാവിലെയാണ് സംഭവമുണ്ടായത്. സ്കൂള്‍ മുറ്റത്ത് നടന്ന മത്സരത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു. ഉടൻ തന്നെ സ്കൂള്‍ അധികൃതര്‍ സൗദി റെഡ് ക്രസന്റിന്റെ സഹായം തേടി.
Also read : വളര്‍ത്തുപൂച്ച കയറിയിരുന്ന് 9 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
മെഡിക്കല്‍ സംഘം എത്തിയപ്പോഴേക്കും വിദ്യാർത്ഥി മരണപ്പെട്ടിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും ഇതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും അധികൃതര്‍ നിര്‍ദേശം നൽകി.
Post Your Comments