Latest NewsNewsSaudi ArabiaGulf

ആകാശ മധ്യേ യാത്രക്കാരന്‍ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു : ബഹളം വെച്ച് മറ്റുയാത്രക്കാര്‍

റിയാദ് : ആകാശ മധ്യേ
യാത്രക്കാരന്‍ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ലണ്ടിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് സൗദി അറേബ്യയിലേയ്ക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തിലാണ് മറ്റു യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഇതോടെ മറ്റു യാത്രക്കാര്‍ ഒച്ചവെച്ച് ഇയാളെ ആ ശ്രമത്തില്‍ പിന്തിരിപ്പിച്ചു.

അമിതമായ ഉത്കണ്ഠയെ തുടര്‍ന്നാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്നാണ് സംശയം. ഇക്കഴിഞ്ഞ തിങ്കളാഴ്ചയ്യാരുന്നു സംഭവം. തന്റെ സീറ്റില്‍ നിന്നും ഇറങ്ങിയോടിയ ഇയാള്‍ നേരെ വിമാനത്തിന്റെ വാതിലിനു സമീപത്തേയ്ക്ക് വരികയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറക്കാനായി വാതിലിന്റെ ലിവര്‍ ശക്തിയായി വലിച്ചു. വിമാനത്തിന്റെ പിന്‍ഭാഗത്തെ വാതിലാണ് ഇയാള്‍ തുറക്കാന്‍ ശ്രമിച്ചത്.

യാത്രക്കാരുടെ കൂട്ടത്തില്‍ പ്രശസ്ത ബോക്‌സിംഗ് താരം ഡില്ല്യന്‍ വൈറ്റിന്റെ സഹോദരന്‍ ഡീന്‍ വൈറ്റും ഉണ്ടായിരുന്നു. സൗദിയില്‍ നടക്കുന്ന തന്റെ സഹോദരന്റെ മത്സരം കാണുന്നതിനും പിന്തുണയ്ക്കുന്നതിനു വേണ്ടി സൗദിയിലേയ്ക്ക് പോകുന്നതിനാണ് ഡീന്‍ വൈറ്റ് വിമാനത്തില്‍ കയറിയത്.

യാത്രക്കാരന്‍ വിമാനത്തിന്റെ
വാതില്‍ തുറന്നതിനെ പറ്റി ഡീന്‍ പറയുന്നതിങ്ങനെ. സിനിമയില്‍ കാണുപോലെ ഒരാള്‍ തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റ് നേരെ വിമാനത്തിന്റെ സമീപത്തേയ്ക്ക് പോകുന്നതാണ് കാണുന്നത്. പിന്നെ അയാള്‍ വാതില്‍ തുറക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെ താന്‍ അയാളുടെ അടുത്തേയ്ക്ക് ഓടിയെത്തി. ബലമായി പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. അതിനു കഴിഞ്ഞില്ലെങ്കില്‍ അയാളെ അടിച്ച് കീഴ്‌പ്പെടുത്താം എന്നുകരുതി. എന്നാല്‍ അയാളോട് വളരെ താഴ്മയായി പറഞ്ഞതോടെ അയാള്‍ തന്റെ സീറ്റിലേയ്ക്ക് പോയി. ഇതിനിടെ വിമാനത്തിലെ ജീവനക്കാരും സ്ഥലത്ത് എത്തി. ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button