News

വിമാനയാത്രയില്‍ ഇനി ഭക്ഷണം : എന്നാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം : യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി : വിമാനയാത്രയില്‍ ഇനി ഭക്ഷണം , എന്നാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം. രാജ്യത്തു വിമാനയാത്രയില്‍ ഭക്ഷണവിതരണം പുനരാരംഭിക്കുന്നു. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളും ഊണും പാനീയങ്ങളും ആഭ്യന്തര വിമാനങ്ങളിലും രാജ്യാന്തര സര്‍വീസുകളില്‍ ചൂടുള്ള ഭക്ഷണവും നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഫെയ്സ് മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനക്കമ്പനികള്‍ക്കു നോ-ഫ്‌ലൈ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നും ഡിജിസിഎയിലെ (ഡയറക്ടറ്റേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

read also :  സ്വകാര്യ ബസുകളുടെ നികുതിയളവ് : മന്ത്രിസഭാ തീരുമാനത്തിന്റെ വിശദാംശങ്ങള്‍പുറത്ത്

മേയ് 25ന് പുനരാരംഭിച്ച ആഭ്യന്തര വിമാനങ്ങളില്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇന്‍-ഫ്‌ലൈറ്റ് ഭക്ഷണസേവനം അനുവദിച്ചിരുന്നില്ല. രാജ്യാന്തര വിമാനങ്ങളില്‍ മുന്‍കൂറായി പായ്ക്ക് ചെയ്ത തണുത്ത ഭക്ഷണവും സ്‌നാക്‌സും മാത്രമാണു നല്‍കിയിരുന്നത്. പുതിയ ഉത്തരവനുസരിച്ച്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍ ട്രേ, പ്ലേറ്റ്, പാത്രങ്ങള്‍ എന്നിവ മാത്രമേ ഉപയോഗിക്കാവൂ.

 

ഓരോ തവണയും ഭക്ഷണമോ പാനീയമോ നല്‍കിയ ശേഷം ക്രൂ പുതിയ കയ്യുറകള്‍ ധരിക്കണം. വിമാനത്തിനുള്ളില്‍ വിനോദത്തിനുള്ള സംവിധാനങ്ങളുണ്ടെങ്കില്‍ ഉപയോഗിക്കാന്‍ ഓപ്പറേറ്റര്‍മാര്‍ യാത്രക്കാര്‍ക്ക് അനുമതി നല്‍കണം. ഡിസ്‌പോസബിള്‍ ഇയര്‍ഫോണോ വൃത്തിയാക്കിയതും അണുവിമുക്തമാക്കിയതുമായ ഹെഡ്ഫോണോ യാത്രക്കാര്‍ക്ക് നല്‍കണമെന്നും ഡിജിസിഎ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button