ജാര്‍ഖണ്ഡില്‍ 65 ലേറെ സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി രഘുബര്‍ ദാസ്. ഇത്തവണ ബിജെപി ജാര്‍ഖണ്ഡില്‍ ചരിത്ര വിജയം നേടുമെന്നും രഘുബര്‍ദാസ് പറഞ്ഞു. മഹാസഖ്യം രഘുബര്‍ ദാസ് സര്‍ക്കാരിന് വെല്ലുവിളിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വികസനമാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാനവിഷയമെന്നും ജാര്‍ഖണ്ഡിന്റെ സംഘടനാ ചുമതലയുള്ള ബിജെപി ദേശിയ ഉപാധ്യക്ഷന്‍ ഓം മാഥൂര്‍ പ്രതികരിച്ചു.
ജാര്‍ഖണ്ഡില്‍ ഈ മാസം ഏഴിന് നടക്കുന്ന രണ്ടാഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അന്തിമ ഘട്ടത്തിലാണ്. മുഖ്യമന്ത്രി രഘുബാര്‍ ദാസ് മല്‍സരിക്കുന്ന ജംഷഡ്പൂര്‍ ഈസ്റ്റ് അടക്കമുള്ള 20 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട തെരെഞ്ഞെടുപ്പ്. പ്രധാനമന്ത്രിയും അമിത് ഷായും അടക്കമുള്ള നേതാക്കള്‍ ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് റാലികളില്‍ സജീവമായിക്കഴിഞ്ഞു. അഞ്ചുഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 23നാണ്.
രാജ്യം മലേറിയ മുക്തമാകുന്നു, ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്
ബിജെപിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതൃത്വം നല്കുന്ന മഹാസഖ്യവും തമ്മില്‍ ശക്തമായ പോരാട്ടമാണ് ജാര്‍ഖണ്ഡില്‍ ഇത്തവണ അരങ്ങേറുന്നത്. റാഞ്ചിയില്‍ രഘുബര്‍ ദാസ് സര്‍ക്കാരും കേന്ദ്രത്തില്‍ മോദി സര്‍ക്കാരും സഖ്യകക്ഷിയായ ഓള് ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനുമായി ചേര്‍ന്നാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലെത്തിയത്.
Post Your Comments