Latest NewsKeralaNews

അഫ്ഗാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ മലയാളി വനിത ഉള്ളതായി എന്‍ഐഎ സ്ഥിരീകരിച്ചു

കാസര്‍കോട്: അഫ്ഗാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ മലയാളി വനിത ആയിഷ ( സോണിയ സെബാസ്റ്റിയന്‍ )യും ഉള്ളതായി എന്‍ഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആയിഷയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായും എന്‍ഐഎ അധികൃതര്‍ അറിയിച്ചു.

അതേസമയം,ഇവര്‍ക്കെതിരെ ചന്തേര പോലീസ് സ്‌റ്റേഷനിലും കൊച്ചിയിലെ എന്‍ഐഎ ഓഫീസിലും കേസുകള്‍ ഉണ്ട്. ഇതിന്റെ വിചാരണയ്ക്കും മറ്റ് നടപടികള്‍ക്കുമായാണ് ആയിഷയെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നത്. എന്‍ഐഎ പരസ്യപ്പെടുത്തിയ ഭീകരരുടെ പട്ടികയില്‍ ആയിഷയും ഉള്‍പ്പെട്ടിട്ടുണ്ട്.

ALSO READ: ലോക സമാധാനം: യുനെസ്‌കോ പ്രമേയത്തെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികളുടെ അസംബ്ലി നടന്നു

അഫ്ഗാനില്‍ കീഴടങ്ങിയ 600 ഓളം ഭീകരരില്‍ നവംബര്‍ 26 നാണ് ആയിഷയും ഉള്‍പ്പെട്ട വിവരം പുറത്തറിയുന്നത്. പിന്നീട് കീഴടങ്ങിയത് ആയിഷ ആണെന്ന് ചിത്രത്തില്‍ ബന്ധുക്കളും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് എന്‍ഐഎ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button