രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നുവെന്ന് പറയുകയും ഒപ്പം രാഹുല്‍ ഗാന്ധിയെയും നെഹ്രു കുടുംബത്തെയും പുകഴ്ത്തുകയും ചെയ്ത വ്യവസായി രാഹുല്‍ ബജാജിന് മറുപടിയുമായി ബിജെപി നേതാവ് അമിത് മാളവ്യ. തനിക്ക് രാഹുൽ ഗാന്ധിയൊഴികെ മറ്റാരെയും പുകഴ്ത്തുന്നത് ബുദ്ധിമുട്ടാണെന്ന് രാഹുൽ ബജാജ് പറയുന്ന വീഡിയോ പുറത്തു വിട്ടാണ് ബിജെപി ഐ ടി വിഭാഗം മേധാവിഅമിത് മാളവ്യ പ്രതികരിച്ചത്.
രാഷ്ട്രീയ പക്ഷപാതിത്വമുണ്ടെങ്കില്‍ അത് തുറന്നു പറയുകയാണ് വേണ്ടതെന്നും അതിന് നിഷ്കളങ്കത നടിക്കുകയും രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നതയി പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു.കോണ്‍ഗ്രസ്സിന്റെ ‘ലൈസന്‍സ് രാജ്’ ആസ്വദിച്ചിരുന്ന വ്യക്തിയായിരുന്നു രാഹുല്‍ ബജാജെന്നും സുതാര്യമല്ലാത്ത സ്കൂട്ടേഴ്സ് ഇന്ത്യാ ഇടപാടില്‍ കോണ്‍ഗ്രസ്സ് മന്ത്രിമാരുമായുള്ള അടുപ്പം 1987ല്‍ രാഹുല്‍ ബജാജ് സമര്‍ത്ഥമായി വിനിയോഗിച്ചിരുന്നുവെന്നും മാളവ്യ ആരോപിക്കുന്നു.
‘It is difficult for me to praise anyone’, said Rahul Bajaj except off course if it is Rahul Gandhi.
Wear your political affiliation on your sleeve and don’t hide behind inanities like there is atmosphere of fear and all that… pic.twitter.com/2JeyBzkfp8
— Amit Malviya (@amitmalviya) November 30, 2019
ഇതിന് തെളിവായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നടത്തിയ ഒരു പഠനത്തിന്റെ വിശദാംശങ്ങളും അമിത് മാളവ്യ ചൂണ്ടിക്കാട്ടുന്നു.സ്വകാര്യ മാദ്ധ്യമം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിലായിരുന്നു രാഹുല്‍ ബജാജിന്റെ അഭിപ്രായ പ്രകടനം. കേന്ദ്ര സര്‍ക്കാരിന്റെ പ്രകടനം നല്ലതാണെന്നും എന്നാല്‍ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ഭയത്തിന്റെ അന്തരീക്ഷത്തിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും ബജാജ് ആരോപിച്ചിരുന്നു.
ബജാജിന്റെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഭയത്തിന്റേതായ ഒരു അന്തരീക്ഷവും രാജ്യത്ത് നിലനില്‍ക്കുന്നില്ലെന്നും അമിത് ഷാ മറുപടി നല്‍കിയിരുന്നു. ബജാജിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ദേശീയ തലത്തില്‍ ഉയര്‍ന്നു വന്നിരുന്നു.
Post Your Comments