അബുദാബി: അബുദാബി സായിദ് കമ്യൂണിറ്റി സൈക്ലിങ് ഇവന്റ് അടുത്തയാഴ്ച നടക്കും. ആരോഗ്യകരമായ ജീവിതശൈലി വളർത്തുക എന്ന ലക്ഷ്യത്തോടെ ‘റൈഡ് ഫോർ സായിദ്’ രണ്ടാം പതിപ്പ് ഡിസംബർ 13-ന് ആണ് നടക്കുക. അൽ ഹുദൈരിയത്ത് ദ്വീപിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് സൈക്ലിങ് റൈഡ്.
ALSO READ: അഫ്ഗാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ മലയാളി വനിത ഉള്ളതായി എന്‍ഐഎ സ്ഥിരീകരിച്ചു
റൈഡിൽ ആർക്കും പങ്കെടുക്കാം. സൈക്കിൾ യാത്രക്കാർ 101 കിലോമീറ്ററോ അല്ലെങ്കിൽ അവർ തിരഞ്ഞെടുക്കുന്ന ദൂരമോ പൂർത്തിയാക്കണം. ആദ്യം വരുന്നവർക്ക് ആദ്യമെന്ന അടിസ്ഥാനത്തിൽ പരിമിതമായ എണ്ണം സൈക്കിളുകളും ഹെൽമെറ്റുകളും സംഘാടകർ നൽകും. 2018-ലായിരുന്നു 100 കിലോമീറ്റർ ദൂരം പിന്നിട്ട ആദ്യ റൈഡ് ഫോർ സായിദ് സൈക്ലിങ് പരിപാടി.
Post Your Comments