Latest NewsNewsIndia

തെലുങ്കാനയില്‍ നടന്ന അതിക്രൂര ബലാത്സംഗവും കൊലപാതകവും : സ്ത്രീകള്‍ക്ക് പൊലീസിന്റെ സര്‍ക്കുലര്‍ : സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ ഇങ്ങനെ : സര്‍ക്കുലര്‍ ഇറക്കിയതില്‍ വിവാദം

തെലുങ്കാനയില്‍ നടന്ന അതിക്രൂര ബലാത്സംഗവും കൊലപാതകവും : സ്ത്രീകള്‍ക്ക് പൊലീസിന്റെ സര്‍ക്കുലര്‍ : സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ ഇങ്ങനെ : സര്‍ക്കുലര്‍ ഇറക്കിയതില്‍ വിവാദം

ഹൈദരാബാദ്: ഹൈദരാബാദില്‍ യുവഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് പൊലീസിന്റെ സര്‍ക്കുലര്‍ . കുറ്റക്കാര്‍ക്ക് എതിരെ ജനങ്ങള്‍ തെരുവുകളില്‍ പ്രതിഷേധവും സമരങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനിടയിലാണ് തെലങ്കാന പൊലീസ് സ്ത്രീകളെ മാത്രം ഉപദേശിച്ചുകൊണ്ടുള്ള വിവാദ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

Read Also : തെലങ്കാനയില്‍ വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത ശേഷം ചുട്ടുകൊന്ന സംഭവത്തില്‍ നാല് ലോറിത്തൊഴിലാളികള്‍ അറസ്റ്റില്‍

സ്ത്രീകളും പെണ്‍കുട്ടികളും യാത്രാവിവരങ്ങള്‍ നിര്‍ബന്ധമായും വീട്ടുകാരെ അറിയിക്കുക, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നില്‍ക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ക്കുലറിലുളളത്. ഹൈദരാബാദ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തെലങ്കാന പൊലീസ് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായി. നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും കനത്ത പ്രതിഷേധമാണ് തെലങ്കാന പൊലീസിന്റെ സര്‍ക്കുലറിനെതിരെ ഉയരുന്നത്. സ്ത്രീകളെ ഉപദേശിക്കുകയല്ലാതെ പുരുഷന്‍മാര്‍ക്കായി നിര്‍ദേശങ്ങളില്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഏവരും ഉയര്‍ത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button