Latest NewsIndia

എതിർപ്പുകൾ വിലപ്പോയില്ല: എസ്പിജി സുരക്ഷ നിയമഭേദഗതി ബില്‍ രാജ്യസഭയിലും പാസായി, എസ്പിജി സുരക്ഷ ഇനി രാജ്യത്ത് ഒരാൾക്ക് മാത്രം

നിയമ ഭേദഗതിയും നെഹ്‌റു കുടുംബത്തിന് നല്‍കിയിരുന്ന എസ്.പി.ജി സുരക്ഷ പിന്‍വലിക്കലും തമ്മില്‍ ഒരു ബന്ധവുമില്ല

ന്യൂഡല്‍ഹി:വിവാദങ്ങള്‍ നിലനില്‍ക്കെ എസ്പിജി സുരക്ഷനിയമഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കി. 1988 ലെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് ഇപ്പോള്‍ കേന്ദ്രം പാസാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ഉയര്‍ത്തിയ കടുത്ത പ്രതിഷേധം മറികടന്നാണ് ബില്‍ പാസാക്കിയിരിക്കുന്നത്. ഭേദഗതി പ്രകാരം ഇനിമുതല്‍ രാജ്യത്തെ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും എസ്പിജി സുരക്ഷ നല്‍കുക. നേരത്തെ ബില്‍ ലോക്സഭയും പാസാക്കിയിരുന്നു.നിയമ ഭേദഗതിയില്‍ കോണ്‍ഗ്രസ് വിശദീകരണം തേടിയിരുന്നു.

ഇതിന് അഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ മറുപടിയില്‍ തൃപ്തരാകാതെയാണ് കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. അതേസമയം,​നെഹ്‌റു കുടുംബത്തെ ഉദ്ദേശിച്ചാണ് നിയമ ഭേദഗതി കൊണ്ടുവരുന്നതെന്നത് ആരോപണം മാത്രമാണെന്ന് അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കി. ‘ഈ ബില്ല് കൊണ്ടുവരുന്നതിന് മുമ്പ് തന്നെ സുരക്ഷ അവലോകനം ചെയ്ത ശേഷം ഗാന്ധി കുടുംബത്തിന് നല്‍കിയ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചിരുന്നു. നിയമ ഭേദഗതിയും നെഹ്‌റു കുടുംബത്തിന് നല്‍കിയിരുന്ന എസ്.പി.ജി സുരക്ഷ പിന്‍വലിക്കലും തമ്മില്‍ ഒരു ബന്ധവുമില്ല’- അമിത്ഷാ പറഞ്ഞു.

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കുള്ള എസ്.പി.ജി സുരക്ഷ എടുത്തു കളഞ്ഞത് രാഷ്‌ട്രീയ പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ രാഷ്ട്രീയപകപോക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശൈലിയെന്നും കേരളത്തില്‍ 120 ബിജെപി പ്രവര്‍ത്തകരെ കമ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തിയെന്നും അമിത് ഷാ പറഞ്ഞു . പ്രിയങ്ക ഗാന്ധിയുടെ ഡല്‍ഹിയിലെ ലോധി എസ്റ്റേറ്റിലേക്ക് ചിലർ എത്തിയതിനെതിരെ പ്രതിപക്ഷം ബഹളം വെച്ചിരുന്നു,സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

രാഷ്ട്രീയപകപോക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശൈലി,കേരളത്തില്‍ 120 ബിജെപി പ്രവര്‍ത്തകരെ കമ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തി; അമിത് ഷാ

രാഷ്ട്രപതിക്ക് നല്കുന്ന സുരക്ഷയാണ് സോണിയഗാന്ധിയുടെ കുടുംബത്തിന് ഇപ്പോഴുമുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി.ഏതെങ്കിലും ഒരു കുടുംബത്തിവേണ്ടി മാത്രം നിയമങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. ഞങ്ങള്‍ കുടുംബത്തിനെതിരല്ല പക്ഷെ കുടുംബാധിപത്യത്തിനെതിരാണെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. നെഹ്‌റു കുടുംബം വിദേശ യാത്രകളില്‍ അടക്കം 600 തവണ സ്വകാര്യ യാത്രകളില്‍ എസ്.പി.ജി സുരക്ഷ വേണ്ടെന്നു വച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അന്ന് മറുപടി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ബില്ല് പാസായത്. ഇതോടെ കോൺഗ്രസ് സഭ ബഹിഷ്കരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button