Latest NewsUAENewsSaudi Arabia

ഹസ്തദാനം ചെയ്യാന്‍ കഴിയാതെ സങ്കടപ്പെട്ട് വീട്ടിലെത്തിയ കുഞ്ഞ് അയിഷയെ ഞെട്ടിച്ച് അബുദാബി കിരീടാവകാശി വീട്ടിലെത്തി

അബുദാബി: ഹസ്തദാനം ചെയ്യാന്‍ കഴിയാതെ സങ്കടപ്പെട്ട കുഞ്ഞ് അയിഷയെ സമാധാനിപ്പിക്കാന്‍ ഒടുവില്‍ അബുദാബി കിരീടാവകാശി വീട്ടിലെത്തി. അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ദേശീയ ദിനത്തില്‍ അയിഷ മുഹമ്മദ് മുശൈത്ത് അല്‍ മസ്‌റൂഇ എന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ആയിഷയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതും ഹസ്തദാനം നല്‍കുന്നതുമായ വീഡിയോ അബുദാബി കിരീടാവകാശി തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നേരത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനവേളയില്‍ സ്വാഗതം നല്‍കാന്‍ നിരന്നിരുന്ന ഒരു ഡസനോളം കുട്ടികളില്‍ ഒരാളായിരുന്നു ആയിഷ. അന്ന് ആയിഷയ്ക്ക് ആഗ്രഹപ്രകാരം ഹസ്തദാനം നല്‍കാന്‍ സാധിച്ചിരുന്നില്ല.

കുട്ടികള്‍ക്ക് ഹസ്തദാനം നല്‍കി ഇരുവരും മുന്നോട്ട് നടന്നുവരുന്നതിനിടെ ആയിഷയുടെ അടുത്തെത്തിയപ്പോള്‍ ശൈഖ് മുഹമ്മദിന്റെ ശ്രദ്ധ മറുവശത്തേക്ക് മാറി. ഹസ്തദാനം ചെയ്യാനായി ആയിഷ കൈ നീട്ടിയെങ്കിലും ഭരണാധികാരി അത് കണ്ടില്ല. എന്നാല്‍ സ്വീകരണ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളില്‍ ആയിഷയുടെ സങ്കടം ഏറെ ശ്രദ്ധിക്കപ്പെട്ടു. യു.എ.ഇ.യുടെയും സൗദി അറേബ്യയുടെയും പതാകകളോടെ ആയിഷ തന്റെ കൈ അബുദാബി കിരീടാവകാശിക്കുനേരെ നീട്ടുന്നതും എന്നാല്‍ അപ്രതീക്ഷിതമായി ഹസ്തദാനം നല്‍കാന്‍ കഴിയാതെ പോയതുമായ വീഡിയോയാണ് പുറത്തു വന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ശൈഖ് മുഹമ്മദ് ദേശീയ ദിനത്തില്‍ ആയിഷയുടെ വീട്ടില്‍ നേരിട്ടെത്തി. അയിഷയുടെ നെറ്റിയില്‍ സ്‌നേഹ ചുംബനം നല്‍കിയ അദ്ദേഹം ആയിഷയെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ട്വീറ്റ് ചെയ്തു.

https://twitter.com/UAE7777KSA/status/1201484933488926725

shortlink

Post Your Comments


Back to top button