Latest NewsNewsIndia

പ്രിയങ്ക ഗാന്ധിയുടെ വസതിയിലെ സുരക്ഷാവീഴ്ച; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയുടെ വസതിയിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മൂന്ന് ഉദ്യോഗസ്ഥരെ സംഭവത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷയില്‍ ഒരു ശതമാനം പോലും വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: സമ്മേളനത്തിൽ പ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്രക്ക് ജയ് വിളിച്ച് കോൺഗ്രസ് നേതാവ്

നവംബര്‍ 25 ന് പ്രിയങ്കയുടെ വസതിയില്‍ രാഹുല്‍ഗാന്ധി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. ഈ സമയത്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തക ശാര്‍ദ ത്യാഗി അടക്കം മൂന്നുപേര്‍ കറുത്ത നിറമുള്ള ടാറ്റാ സഫാരി വാഹനത്തില്‍ എത്തിയത്. വാഹനം സുരക്ഷാ പരിശോധന കൂടാതെ കടന്നുപോയത് ഇതുകൊണ്ടാകാമെന്നും അമിത് ഷാ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button