Latest NewsIndiaNews

ഞാന്‍ നിര്‍മ്മലയാണ്, ഞാന്‍ നിര്‍മ്മലയായി തുടരും; വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: മോശം ധനമന്ത്രിയെന്ന് തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണുന്ന കേന്ദ്ര സര്‍ക്കാരാണ് തങ്ങളുടെതെന്ന് അവർ വ്യക്തമാക്കി. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെയും ധനമന്ത്രി നിര്‍മ്മലാ സീതാരാമനെയും പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എം.പി അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് നിർമ്മല സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്.

Read also: ജിഎസ്ടി രാജ്യത്തിന്റെ നിയമമാണ്, നിന്ദിക്കരുത്; ജിഎസ്ടിയെ വിമര്‍ശിച്ച സംരംഭകന് നിര്‍മ്മല സീതാരാമന്‍ നല്‍കിയ മറുപടിയിങ്ങനെ

ഞാന്‍ നിര്‍ബലയല്ല, ഞങ്ങളുടെ പാര്‍ട്ടിയിലെ ഓരോ സ്ത്രീയും സബലയാണ്. ഞാന്‍ നിര്‍മ്മലയാണ്, ഞാന്‍ നിര്‍മ്മലയായി തുടരും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു കീഴില്‍ എല്ലാ സ്ത്രീകളും സബലയാണ്. താന്‍ കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ കാത്തിരിക്കാതെയാണ് ഇങ്ങനെ വിമര്‍ശിക്കുന്നത്. കൂടുതല്‍ ആശയങ്ങള്‍ തരൂ എന്നാണ് വിമര്‍ശകരോട് പറയാനുള്ളത്. ഞങ്ങള്‍ അതെല്ലാം ഗൗരവമായി എടുക്കുമെന്നും നിർമ്മല സീതാരാമൻ പറയുകയുണ്ടായി. മോദി സര്‍ക്കാര്‍ സ്യൂട്ടും ബൂട്ടും ധരിക്കുന്നവരുടെ സര്‍ക്കാരെന്ന വിമര്‍ശനം അടിസ്ഥാന രഹിതമാണ്. ഉജ്ജ്വല യോജന, ആയുഷ്മാന്‍ യോജന, പി എം കിസാന്‍ സമ്മാന്‍ നിധി എന്നിവരുടെ പ്രയോജനം കിട്ടുക സ്യൂട്ടും ബൂട്ടും ധരിക്കുന്നവര്‍ക്കല്ലെന്നും അവർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button