പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും നുഴഞ്ഞുകയറ്റക്കാരെന്നും ഡല്‍ഹിയിലെ കുടിയേറ്റക്കാരെന്നും വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ഗുജറാത്തില്‍ വീടുകള്‍ ഉള്ളവരാണ് എന്നാല്‍ ഡല്‍ഹിയിലാണ് ഇപ്പോള്‍ താമസിക്കുന്നത് അതിനാല്‍ അവര്‍ കുടിയേറ്റക്കാരാണ്- കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
പൗരത്വ രജിസ്ട്രര്‍ രാജ്യമെമ്പാടും നടപ്പാക്കുമെന്ന അമിത് ഷായുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു ചൗധരി.പൗരത്വ രജിസ്ട്രര്‍ ഒരു മതത്തിനും എതിരല്ലെന്നും, യഥാര്‍ത്ഥ കുടിയേറ്റക്കാരെ കണ്ടെത്താനുള്ളതാണെന്നും അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു. ‘ഇന്ത്യ എല്ലാവര്‍ക്കുമുള്ളതാണ്; ഈ രാജ്യം ആരുടെയെങ്കിലും സ്വത്താണോ? ഈ രാജ്യത്ത് എല്ലാവര്‍ക്കും തുല്യ അവകാശമുണ്ട്. അമിത് ഷാ ജി, പ്രധാനമന്ത്രി മോദി ജി എന്നിവരും നുഴഞ്ഞുകയറ്റക്കാരാണ്.
നിങ്ങളുടെ വീടുകള്‍ ഗുജറാത്തിലാണ്, പക്ഷേ നിങ്ങള്‍ ഡല്‍ഹിയില്‍ എത്തി, നിങ്ങള്‍ കുടിയേറ്റക്കാരാണ്. ‘- ചൗധരി എഎന്‍ഐയോട് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തി. ഗുജറാത്ത് ഇന്ത്യയുടെ ഭാഗമാണെന്നും, എന്നാല്‍ ഇറ്റലി വിദേശരാജ്യമാണെന്നും ആയിരുന്നു ചിലരുടെ കമന്റുകള്‍. സോണിയ ഇന്ത്യക്കാരിയും, അമിത് ഷാ കുടിയേറ്റക്കാരനും എന്ന് കരുതുന്ന കോണ്‍ഗ്രസുകാരാണ് നാടിന്റെ ശാപമെന്ന് ചിലര്‍ പരിഹസിക്കുന്നു.
Post Your Comments