വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി. നിര്‍മാണ ചെലവ് വര്‍ധിച്ച സാഹചര്യത്തിൽ അടുത്ത വര്‍ഷം ജനുവരി മുതൽ പുതുക്കിയ വില നിലവില്‍ വരും. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ കത്തിലാണ് മാരുതി ഇക്കാര്യം വ്യക്തമാക്കിയത്. 5 ശതമാനത്തോളം വില കൂടിയേക്കും. ഇതുപ്രകാരം വിവിധ മോഡലുകള്‍ക്ക് വ്യത്യസ്ത നിരക്കിലായിരിക്കും വില വർദ്ധിക്കുക.
Also read : ബിഎസ് 6 അപ്പാച്ചെ മോഡൽ ബൈക്കുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി ടിവിഎസ് : ബുക്കിങ് ആരംഭിച്ചു
അതിനാൽ ജനപ്രിയ മോഡലുകളായ ആള്‍ട്ടോ,വാഗണര്‍, സിഫ്റ്റ് ഡിസൈര്‍ തുടങ്ങിയ മോഡലുകള്‍ക്ക് വലിയ തോതിലുള്ള വില വർദ്ധനവ് പ്രതീക്ഷിക്കാം. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ഈ വില വര്‍ധനവ് ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്നു വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം നവംബര്‍ മാസത്തില്‍ മാരുതി സുസുക്കിയുടെ വിൽപ്പനയിൽ 3.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
Post Your Comments