Latest NewsKeralaNews

വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷ ഒരുക്കാന്‍ കേരള പൊലീസ്

തിരുവനന്തപുരം: അസമയത്ത് വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷ ഒരുക്കാന്‍ കേരള പൊലീസ്. ആവശ്യമായ സഹായം എത്തിക്കുന്നതിന് തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പൊലീസ് കമാന്റ് സെന്ററില്‍ പ്രത്യേക സംവിധാനം നിലവില്‍ വന്നു. നിഴൽ എന്ന പേരിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. 112 എന്ന നമ്പരിലേക്ക് വിളിച്ച്‌ സഹായം അഭ്യർത്ഥിക്കാം. പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്റ് സെന്ററിലാണ് നിഴല്‍ പദ്ധതിയുടെ ഏകോപനം. കമാന്റ് സെന്ററില്‍ വരുന്ന ഓരോ കോളുകളും ട്രെയ്‌സ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളുണ്ട്. രാത്രിസമയങ്ങളില്‍ വാഹനം കേടാവുകയും ടയര്‍ പഞ്ചറാവുകയും ചെയ്യുന്നത് മൂലം വഴിയില്‍ കുടുങ്ങുന്ന വനിതകൾക്കും മുതിർന്ന പൗരന്മാർക്കും ഈ നമ്പറിലേക്ക് വിളിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button