ഭുവനേശ്വര്‍: ഒഡിഷയില്‍ പോലീസ് ക്വാര്‍ട്ടേഴ്സില്‍ വെച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മുന്‍ പോലീസ് ഉദ്യോസ്ഥനുള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുവന്ന ശേഷം സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പോലീസ് ക്വാര്‍ട്ടേഴ്സില്‍ നടത്തിയ തിരച്ചിലിലാണ് ജിതേന്ദ്ര സേത്തി എന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്തത്. സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഒഡിഷയിലെ പുരി ജില്ലയിലാണ് സംഭവം.
ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ധാനം നല്‍കിയ കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ക്വാര്‍ട്ടേഴ്സിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് പോലീസുകാരനെന്ന് പരിചയപ്പെടുത്തിയ പ്രതി സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാല്‍ സഹായം നിരസിച്ചതോടെ മൂന്ന് പേര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.
കാലു കൊണ്ട് നമസ്കരിച്ചു പ്രണവ്, പ്രണവിനെ ചേര്‍ത്ത് പിടിച്ച് സ്റ്റൈല്‍ മന്നന്‍ രജനികാന്ത്
തുടര്‍ന്ന് പുരിയിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ എത്തിക്കുകയായിരുന്നുവെന്നാാണ് കുുട്ടിയുടെ മൊഴി. തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് അത് ജിതേന്ദ്ര സാഹി എന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് യുവതി തിരിച്ചറിഞ്ഞത്. രണ്ട് പേര്‍ ക്വാര്‍ട്ടേഴ്സിനുള്ളില്‍ വെച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നും അപ്പോള്‍ രണ്ട് പേര്‍ വാതിലടച്ച് പുറത്ത് നില്‍ക്കുകയായിരുന്നുവെന്നുമാണ് കുട്ടി സാക്ഷ്യപ്പെടുത്തുന്നത്.
Post Your Comments