നെയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ കനത്ത നാശം വിതച്ച് വെള്ളപ്പൊക്കവു,മണ്ണിടിച്ചിലും. 250ലേറെ പേർ മരിച്ചതായാണ് റിപ്പോർട്ട്. മുപ്പത് ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചു. ഒട്ടേറെപ്പേരേ കാണാതായി. കെനിയയിലാണ് വെള്ളപ്പൊക്കം ഏറ്റവുമധികം നാശം വിതച്ചത്. രാജ്യത്ത് 120ലേറെ പേരാണ് മരണപ്പെട്ടത്.
Also read : ശക്തമായ മഴ തുടരും : ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനാൽ പലയിടങ്ങളിലും ഇനിയും രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിച്ചിട്ടില്ല. കെനിയയിൽവെള്ളിയാഴ്ചയാണ് കാറ്റും മഴയും ശക്തമായത്. മീൻപിടിത്തിനിടെ ഒറ്റപ്പെട്ട ദ്വീപിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളിയെ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തി. തിക്ക പട്ടണത്തിലെ നദിയിലാണ് ഇയാൾ മീൻപിടിത്തതിന് ഇറങ്ങിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments