KeralaLatest NewsNews

ഹ്യുണ്ടായ് മോട്ടോര്‍സ് മാനേജ്‌മെന്റുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

കൊറിയയില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഹ്യുണ്ടായ് മോട്ടോര്‍സ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. ഇലക്ട്രിക്‌ വാഹനങ്ങളെ കുറിച്ചും ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളെക്കുറിച്ചുമാണ് ചര്‍ച്ച നടത്തിയത്. കേരളം ഇലക്ട്രിക്‌ വാഹന നയം നടപ്പാക്കിയിരുന്നു. ഇതിനു ചേരുന്ന നിക്ഷേപങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഹ്യുണ്ടായ് മാനേജ്മെന്റിനെ കണ്ടത്.

നേരത്തെ കൊറിയയിലെ ഏറ്റവും വലിയ തുറമുഖവും ലോകത്തിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ തുറമുഖവുമായ ബുസാന്‍ പോര്‍ട്ട് സന്ദര്‍ശിച്ചു. ബുസാന്‍ പോര്‍ട്ട് അതോറിറ്റി (ബിപിഎ) പ്രസിഡന്‍റ് കി ചാന്‍ നാം സ്വീകരിച്ചു.

കേരളത്തിലെ ഒന്നര ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികളെയും തുറമുഖ ഉദ്യോഗസ്ഥരെയും പരിശീലിപ്പിക്കുന്നതിനും കേരളത്തിന്‍റെ തുറമുഖങ്ങളും ഹാര്‍ബാറുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും കേരളത്തെ സഹായിക്കാന്‍ ബിപിഎയോട് അഭ്യര്‍ത്ഥിച്ചു.

ബിപിഎയിലേക്ക് ജോലി ചെയ്യാനും പഠിക്കാനും ഉദ്യോഗസ്ഥരെ അയയ്ക്കുന്ന ഔദ്യോഗിക കൈമാറ്റ പരിപാടി നിരവധി രാജ്യങ്ങളുമായി നിലവിലുണ്ടെന്ന് ബിപിഎ വൈസ് പ്രസിഡന്‍റ് അറിയിച്ചു. കേരളവുമായി ഇത്തരം കരാറുണ്ടാക്കുന്നതിന് ധാരണാപത്രം തയ്യാറാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button