ന്യൂഡല്‍ഹി : സ്വാശ്രയ കോളജ് പ്രവേശനത്തില്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ഫീസ് ഇളവ് സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് വന്നു. ഫീസ് ഇളവ് മെറിറ്റ് അടിസ്ഥാനത്തിലാകണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. എംഇഎസ്, പി കെ ദാസ് മെമ്മോറിയല്‍ കോളേജ്, ഡിഎം വയനാട് എന്നിവ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സുപ്രിംകോടതി ഉത്തരവ്.
ഫീസ് ഇളവ് സാമ്പത്തിക അടിസ്ഥാനത്തില്‍ ആകണമെന്നായിരുന്നു എംഇഎസ് വാദിച്ചത്. ഈ വാദം ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തള്ളി. സംസ്ഥാന സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം ഫീസ് ഇളവുകള്‍ നല്‍കേണ്ടതെന്നും, മെറിറ്റിന് യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സ്വാശ്രയ കോളേജുകളില്‍ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം ഫീസ് ഇളവ് നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. ഇത് ചോദ്യം ചെയ്താണ് എംഇഎസ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വിജ്ഞാപനം അംഗീകരിച്ച ഹൈക്കോടതി എംഇഎസിന്റെ വാദം തള്ളി. ഇതോടെയാണ് മാനേജ്മെന്റുകല്‍ സുപ്രീംകോടതിയെ സമീപിച്ചത്.
Post Your Comments