Latest NewsIndiaNews

ഏഴു കിലോമീറ്റര്‍ നീളത്തിൽ വിഷപ്പത; ചെന്നൈയോടു ചേര്‍ന്നുള്ള കടല്‍ത്തീരങ്ങൾ അപകടകരമായ അവസ്ഥയിൽ

ചെന്നൈ: ചെന്നൈയോടു ചേര്‍ന്നുള്ള കടല്‍ത്തീരത്തിൽ വിഷപ്പത. ഏഴു കിലോമീറ്റര്‍ നീളത്തിലാണ് വിഷപ്പത നിറഞ്ഞിരിക്കുന്നത്. ഫാക്‌ടറി മാലിന്യം മഴ വെള്ളത്തില്‍ കലര്‍ന്ന്‌ കടലില്‍ പതിച്ചതാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്. മറീന, ബസന്ത്‌ നഗര്‍, തിരുവന്‍മിയൂര്‍ എന്നീ കടല്‍ത്തീരങ്ങളിലാണ്‌ ഇന്നലെ പത നിറഞ്ഞത്‌. വിഷപ്പതയുടെ സാമ്പിളുകള്‍ ശേഖരിച്ചതായും തുടര്‍നടപടി ഉടനുണ്ടാകുമെന്നും തമിഴ്‌നാട്‌ മാലിന്യ നിര്‍മാര്‍ജന ബോര്‍ഡ്‌ മെമ്പര്‍ സെക്രട്ടറി ഡി. ശേഖര്‍ അറിയിച്ചു. ഫോസ്‌ഫേറ്റുകളാണ് പതയ്ക്ക് കാരണമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. വിഷപ്പത കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നാണു ആരോഗ്യ വിദഗ്‌ധരുടെ നിലപാട്‌.

shortlink

Post Your Comments


Back to top button