ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്. ബജാജ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്. സ്വന്തം തോന്നലുകള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ എല്ലായ്പ്പോഴും ഉത്തരം തേടുന്നതാണ് മികച്ച മാര്‍ഗ്ഗം, അത് ഏറ്റുപിടിക്കുന്നതിലൂടെ ദേശീയ താത്പര്യത്തെ ദോഷകരമായി ബാധിക്കുമെന്ന് അവർ ട്വിറ്ററിലൂടെ വ്യക്തമാക്കി.
രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമുണ്ടെന്നും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് പേടിയാണെന്നുമായിരുന്നു വ്യവസായപ്രമുഖന് രാഹുല്‍ ബജാജിന്റെ പ്രസ്താവന. ശനിയാഴ്ച വൈകീട്ട് മുംബൈയില്‍ ‘ഇക്കണോമിക് ടൈംസ്’ ദിനപത്രം നടത്തിയ അവാര്ഡുദാനച്ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തരമന്ത്രി അമിത് ഷായും നിര്‍മലാ സീതാരാമനും ഈ സമയം വേദിയിലുണ്ടായിരുന്നു.
Post Your Comments