ന്യൂഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് പുത്തനുണര്‍വേകാന്‍ പുതിയ സര്‍ജിക്കല്‍ സ്ട്രൈക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക വളര്‍ച്ച താഴേക്ക് പോകുന്നത് രാജ്യത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പരിഷ്‌കരണ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് 100 ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് നീക്കം. വിപണിയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഉദ്ദേശം.
Read Also : ചൈനയെ മറികടന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉടന്‍ തന്നെ ബ്രിട്ടനേയും പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
2013 ന് ശേഷം ഏറ്റവും താഴ്ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് ഇക്കഴിഞ്ഞ പാദത്തിലുണ്ടായത്. 2019- 20 ലെ ജൂലൈ- സെപ്തംബര്‍ പാദത്തില്‍ 4.5 ശതമാനമായിരുന്നു വളര്‍ച്ച. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പുതിയ പദ്ധതികളുടെ പഠനത്തിലാണെന്നും ഫണ്ട് തയ്യാറായാലുടന്‍ ഇത് ഈ പദ്ധതികളിലേക്ക് നിക്ഷേപിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
Post Your Comments