Latest NewsIndiaNews

യുവ ഡോക്ടറുടെ അരുംകൊല : പ്രതികളുടെ അമ്മമാരുടെ പ്രതികരണം ആരെയും ഞെട്ടിയ്ക്കും

ഹൈദരാബാദ് : യുവ ഡോക്ടറുടെ അരുംകൊല , പ്രതികളുടെ അമ്മമാരുടെ പ്രതികരണം ആരെയും ഞെട്ടിയ്ക്കും .
അവന്മാര്‍ക്ക് എന്തു ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ. ഞാനുമൊരു പെണ്‍കുട്ടിയുടെ അമ്മയാണ്,’ ചെന്നകേശവുലുവിന്റെ അമ്മയുടെ പ്രതികരണമാണിത്. തെലങ്കാനയിലെ ഷംഷാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന ശേഷം തീകൊളുത്തിയ നാലു പ്രതികളില്‍ ഒരാളാണു ചെന്നകേശവുലു. കേസിലെ മറ്റൊരു പ്രതിയായ ശിവയുടെ അമ്മയും ഇതേ നിലപാടാണ്.

Read Also : മൃഗഡോക്ടറായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; അതിവേഗ കോടതിയിൽ വിചാരണ ഉടൻ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു

യുവ ഡോക്ടറുടെ അരുംകൊല നടന്നു നാലു ദിവസം പിന്നിടുമ്പോള്‍ ഹൈദരാബാദില്‍ പ്രതിഷേധം ശക്തമായി. കൊല്ലപ്പെട്ട യുവതിയുടെ കുടുംബം താമസിക്കുന്ന ഹൗസിങ് കോളനിയുടെ പ്രധാന കവാടം അടച്ച താമസക്കാര്‍ അവിടേക്കു രാഷ്ട്രീയക്കാരെയും പൊലീസിനെയും മാധ്യമങ്ങളെയും വിലക്കി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി.’സഹതാപം വേണ്ട. വേണ്ടതു നീതി’-നാട്ടുകാര്‍ പറയുന്നു.

വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പറഞ്ഞു. പൈശാചിക സംഭവത്തില്‍ നടുക്കം അറിയിച്ച റാവു ആദ്യമായാണ് വിഷയത്തില്‍ പ്രസ്താവന നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button