Latest NewsNewsIndia

അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിന്റെ പുതിയ സര്‍ക്കുലര്‍

ന്യൂഡല്‍ഹി : നീറ്റ് ഉള്‍പ്പെടെയുള്ള അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് ശിരോവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനം . ഇനി ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അടുത്ത വര്‍ഷം മുതലുള്ള നീറ്റ് പരീക്ഷകള്‍ക്ക് ശിരോവസ്ത്രം ധരിക്കാനാണ് അനുമതി. ബുര്‍ക്ക, കൃപാണ്‍, കര ഉള്‍പ്പടെയുള്ളവയുടെ വിലക്കാണ് നീക്കിയത്. ഇവ ധരിച്ചെത്തുന്നവര്‍ ഒരു മണിക്കൂര്‍ മുന്‍പ് അധികൃതരെ വിവരം അറിയിക്കണമെന്നും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം സര്‍ക്കുലറില്‍ പറയുന്നു.

Read Also : നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ ഫുൾ കൈ വസ്ത്രം മുറിച്ചുമാറ്റി ; മാതാപിതാക്കൾ പ്രതിഷേധത്തിൽ

ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുന്‍പുതന്നെ അനുമതി തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നത് കഴിഞ്ഞ വര്‍ഷം പരീക്ഷാ ഹാളില്‍ വിലക്കിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് 2020ലെ നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്ക് നീക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button