കൊല്ലം : തിങ്കളാഴ്ച കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു . കൊല്ലം ജില്ലയിലാണ് തിങ്കളാഴ്ച കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉള്‍പ്പെടയുള്ള നേതാക്കളെ ക്രൂരമായി മര്‍ദിച്ച എസ്.എഫ്.ഐ നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.യു കൊല്ലം ജില്ലാ കമ്മിറ്റി പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം നടത്തിയതിനെതിരെയാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹൈല്‍ അന്‍സാരി, സംസ്ഥാന സെക്രട്ടറി യെദു കൃഷ്ണന്‍ എം.ജെ, കൊല്ലം നിയോജക മണ്ഡലം പ്രസിഡന്റ് ബിച്ചു എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.
Post Your Comments