തൃശൂര്‍: രാജ്യത്തെ ഏറ്റവും വലിയ ഗജോത്സവത്തെ കുറിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാജ്യം ഇതുവരെ കാണാത്ത ഗജോത്സവം അടുത്ത വര്‍ഷം ഡിസംബറില്‍ തേക്കിന്‍കാട് വേദിയാകുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന മേളയില്‍ മുന്നൂറോളം ആനകളെ അണിനിരത്തും. ആന ഉടമസ്ഥ ഫെഡറേഷന്‍ (കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ ഏറ്റവും വലിയ ആന ചികിത്സ ആശുപത്രിയും എലിഫന്റ് പാര്‍ക്കും തൃശൂരിലെ ചിറ്റണ്ടയില്‍ സ്ഥാപിക്കുമെന്നും ജനുവരിയില്‍ തറക്കല്ലിടുമെന്നും അദ്ദേഹം പറഞ്ഞു.
ഗജോത്സവത്തിന് ആനകളെ സൗജന്യമായി വിട്ടു കൊടുക്കുമെന്ന് അധ്യക്ഷനായിരുന്ന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പൂരത്തിനും ഉത്സവത്തിനുമെല്ലാം ആനകള്‍ അനിവാര്യമാണെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ആന എഴുന്നള്ളിപ്പുകള്‍ വിലക്കുന്നതു ശരിയല്ലെന്നും ഉത്സവ സംസ്‌കാരം നിലനില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
Post Your Comments