Latest NewsUSANewsIndia

ഇന്ത്യന്‍ വിദ്യാര്‍ത്ഥി കാലിഫോര്‍ണിയയില്‍ വെടിയേറ്റു മരിച്ചു

വാഷിംഗ്ടണ്‍: മൈസൂര്‍ സ്വദേശി കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയില്‍ വിദ്യാര്‍ത്ഥിയായിരുന്ന അഭിഷേക് സുധേഷ് ഭട്ടാണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. സാന്‍ ബര്‍ണാര്‍ഡിനോയിലെ കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു 25കാരനായ അഭിഷേക്.

രണ്ടു വര്‍ഷം മുമ്പാണ് അഭിഷേക് കാലിഫോര്‍ണിയയില്‍ എത്തിയത്. മൈസൂരുവിലെ കുവെമ്പുനഗര്‍ സ്വദേശിയാണ്. പഠനശേഷമുള്ള സമയത്തെ പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ ഹോട്ടലിലെത്തിയപ്പോഴാണ് വെടിയേറ്റത്.

ALSO READ: സിയാച്ചിനിൽ സൈനിക ക്യാമ്പിന് മുകളിലേയ്ക്ക് മഞ്ഞുമലയിടിഞ്ഞു വീണു; രണ്ടു സൈനികർ കൊല്ലപ്പെട്ടു

വ്യാഴാഴ്ച രാത്രി നടന്ന സംഭവം ഫോണിലൂടെ സഹപാഠികളാണ് വിളിച്ചറിയിച്ചത്. മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. കനത്ത ചുഴലിക്കാറ്റ് പ്രശ്‌നമുള്ള മേഖലയിലെ മറ്റ് കാര്യങ്ങള്‍ അറിവായിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button