Latest NewsLife Style

ചെറുതേനും ആരോഗ്യവും

ചുമയും കഫക്കെട്ടും പലര്‍ക്കും വിട്ടുമാറത്ത അസുഖമാണ്. പേടിക്കേണ്ട ഉടന്‍ പരിഹാരമുണ്ട്. ചെറുതേന്‍ ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. ശാരീരികമായുള്ള ഏറെ പ്രശ്നങ്ങള്‍ക്കും പരിഹാരവും ചെറുതേനാണ്. എന്നാല്‍ ചെറുതേന്‍ കഴിക്കുന്നതില്‍ ചില രീതികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വയമ്പ് ചെറുതേനില്‍ ചാലിച്ച് രണ്ട് നേരം കഴിച്ചാല്‍ കഫക്കെട്ടും ചുമയും പമ്പകടക്കും. ഇവയ്ക്ക് മാത്രമല്ല, ജലദോഷം, തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഇവ നല്ലതാണ്. ആടലോടകത്തിന്റെ ഇല പിഴിഞ്ഞ നീരില്‍ കുറച്ച് കുരുമുളക് പൊടിച്ചതും ചെറുതേനും ചേര്‍ത്ത് കഴിച്ചാല്‍ വിട്ടുമാറാത്ത ചുമ വരെ മാറുമെന്നാണ്.

പതിനാറ് ടേബിള്‍ സ്പൂണ്‍ ചെറുതേനില്‍ കാല്‍ ടീസ്പൂണ്‍ കറുവപ്പട്ട പൊടി ചേര്‍ത്ത് ഒരു നേരം വീതം മൂന്ന് ദിവസം കഴിക്കുക. ചുക്കും ജീരകവും സമം ഉണക്കിപ്പൊടിച്ച് ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. കടുക്ക ചെറുതേനില്‍ ചാലിച്ച് കഴിക്കുകയും ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button