ടിരാന: ശ്കതമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. അൽബേനിയയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. ഒരു സ്ത്രീയുടെ നില ഇപ്പോഴും ഗുരുതരമാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങളൊന്നുമില്ലെന്നും തെരച്ചിൽ അവസാനിപ്പിക്കുകയാണെന്നും അൽബേനിയൻ പ്രധാനമന്ത്രി അറിയിച്ചു.
Also read : ശക്തമായ ഭൂചലനം : മരിച്ചവരുടെ എണ്ണം 35 ആയി, 25ലധികം പേരെ കാണായി
റിക്ടർ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് പിന്നാലെ നിരവധി തുടർചലനങ്ങളാണ് ഉണ്ടായത്. അൽബേനിയയുടെ തീരമേഖലയിൽ മുഴുവനും ഭൂചലനം അനുഭവപെട്ടു. ഡുറസ്, തുമാനെ പട്ടണങ്ങളിലാണ് ഭൂകന്പത്തിൽ ഏറെ നാശമുണ്ടായത്. രക്ഷാപ്രവർത്തനത്തിനായി 400 സൈനികരെ നിയോഗിച്ചിരുന്നു. അതോടൊപ്പം തന്നെ സമീപരാജ്യങ്ങളായ കൊസവോ, മോണ്ടനിഗ്രോ, ഗ്രീസ്, സെർബിയ എന്നിവിടങ്ങളിലും പ്രകന്പനമുണ്ടായി. ബോസ്നിയയിൽ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയത്.
Post Your Comments