Latest NewsKeralaNews

സംസ്ഥാനത്ത് പൊലീസിന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം

തിരുവന്തപുരം: സംസ്ഥാനത്ത് പൊലീസിന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം. സംസ്ഥാനത്ത് ഇരുചക്രവാഹനത്തിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തിലാണ് പൊലീസിന് ഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാഹനപരിശോധനയില്‍ പുതിയ നിര്‍ദേശങ്ങളുമായാണ് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ രംഗത്ത് എത്തിയിരിക്കുന്നത്. വാഹന പരിശോധന എസ്ഐയുടെ നേതൃത്വത്തില്‍ വേണമെന്ന് ഡിജിപി നിര്‍ദേശിച്ചു.

Read Also : ഇരുചക്രവാഹനത്തിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് : ഇന്ന് മുതല്‍ ആരംഭിയ്ക്കുന്ന കര്‍ശന പരിശോധനയെ കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ്

പരിശോധന ക്യാമറയില്‍ പകര്‍ത്തണം. ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ല. വാഹനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കേണ്ട. പരിശോധനയുടെ വീഡിയോ ചിത്രീകരിക്കണം. എസ്ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം പരിശോധന. റോഡില്‍ കയറി കൈ കാണിക്കരുത്. വളവിലും തിരുവിലും പരിശോധന പാടില്ല തുടങ്ങിയവയാണ്് നിര്‍ദ്ദേശങ്ങള്‍. അനിഷ്ട സംഭവങ്ങള്‍ സംഭവിച്ചാല്‍ എസ്പിമാരിയിരിക്കും ഉത്തരവാദിയെന്നും ബെഹ്റ വ്യക്തമാക്കി.

സംസ്ഥാനത്ത് പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാര്‍ക്കും ഇന്നുമതുലാണ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. പിന്നിലിരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ 500രൂപയാണ് പിഴ. വാഹന ഉടമയില്‍ നിന്നാണു പിഴ ഈടാക്കുക. ഒരു നിയമലംഘനത്തിനുള്ള പിഴ 500 രൂപ. കുറ്റം ആവര്‍ത്തിച്ചാല്‍ 1000 രൂപ. തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കും. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്.

ആദ്യഘട്ടത്തില്‍ വ്യാപകമായ പിഴ ഒഴിവാക്കാനാണ് തീരുമാനം. കുട്ടികളുള്‍പ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുന്‍പാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് നിര്‍ബന്ധമാക്കിയതോടെ ഹെല്‍മറ്റ് പരിശോധന ഇന്നുമുതല്‍ തന്നെ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button