കാഞ്ഞങ്ങാട് : അടുത്ത സംസ്ഥാന സ്കൂൾ കലോത്സവ വേദി തീരുമാനിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം തെക്കൻ ജില്ലയായ കൊല്ലത്താണ് അറുപത്തിയൊന്നാമത് സ്കൂൾ കലോത്സവം എത്തുക. വൈകിട്ട് 3.30-ന് നടക്കുന്ന അറുപതാമത് സ്കൂൾ കലോത്സവത്തിന്റെ സമാപനച്ചടങ്ങിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. അതേസമയം ഇത്തവണത്തെ വിജയി ആരെന്നറിയാൻ ഇനി നിമിഷങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സ്വർണ്ണക്കപ്പിനായി കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകൾ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്.
Also read : അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും
കഴിഞ്ഞ വർഷം കൈവിട്ട കലാകിരീടം തിരിച്ചുപിടിക്കാനുറച്ചുള്ള പോരാട്ടത്തിലാണ് കോഴിക്കോട്. കിരീടം നിലനിർത്താൻ പാലക്കാട് ശ്രമിക്കുമ്പോൾ രണ്ടു പതിറ്റാണ്ടിന് ശേഷം കിരിടം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമത്തിൽ കണ്ണൂരുമുണ്ട്. 951 പോയിന്റുമായി പാലക്കാട് ജില്ലയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളത്. 949 പോയിന്റുമായി കോഴിക്കോടും,കണ്ണൂരുമാണ് യഥാക്രമം രണ്ടും മൂന്നു സ്ഥലങ്ങളിലുള്ളത്.
11 വേദികളിൽ മാത്രമാണ് അവസാനദിനത്തിൽ മത്സരം നടക്കുന്നത്. മന്ത്രി സി രവീന്ദ്രനാഥാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. ചലച്ചിത്രതാരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ എന്നിവർ മുഖ്യാതിഥികളാകും.
Post Your Comments