Latest NewsNewsIndia

ബുക്കും പേപ്പറും നമ്പറുമില്ലാതെ റോഡിലേക്കിറങ്ങി; 9.80 ലക്ഷം രൂപ പിഴയിട്ട് പൊലീസ്

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷയുടെ 1.82 കോടി രൂപ വിലയുള്ള 911 കരേര എസ് മോഡല്‍ കാറുമായി റോഡിലിറങ്ങിയ ഉടമയ്ക്ക് പണികിട്ടി. ആര്‍സി ബുക്കും ടാക്‌സ് അടച്ച രേഖകളും നമ്പറുമില്ലാതെയായിരുന്നു ഇയാള്‍ കാറുമെടുത്ത് ഇറങ്ങിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാഫിക് പരിശോധനയ്ക്കിടെയാണ് നമ്പറില്ലാത്ത പോര്‍ഷെ 911 കരേര എസ് പൊലീസ് പിടിച്ചത്. വാഹനത്തിന്റെ രേഖകള്‍ പൊലീസ് ഹാജരാക്കാന്‍ പറഞ്ഞെങ്കിലും ഉടമയ്ക്ക് അതു സാധിച്ചില്ല. തുടര്‍ന്നാണ് ടാക്‌സ് അടക്കം 9.80 ലക്ഷം രൂപ പിഴയീടാക്കി. രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും ആര്‍ടിഒ മുഖേന വാഹന ഉടമയ്ക്ക് മെമ്മോ അയയ്ക്കുകയും ചെയ്‌തെന്നും പിഴ നല്‍കിയാല്‍ മാത്രമേ വാഹനം വിട്ടുനല്‍കുകയുള്ളൂവെന്നുമാണ് അഹമ്മദാബാദ് പൊലീസ് മേധാവി തേജസ് പട്ടേല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button