Latest NewsIndiaNews

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാർ വിശ്വാസ വോട്ട് നേടി; 169 പേരുടെ പിന്തുണ

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ വിശ്വാസ വോട്ട് നേടി. സഭ തുടങ്ങുന്നതിനു മുമ്പ് വന്ദേ മാതാരം ആലപിക്കാത്തതിനാൽ മുൻ മുഖ്യ മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ക്ഷുഭിതനായി. നടപടിക്രമങ്ങൾ അട്ടിമറിച്ചെന്ന് ബിജെപി അംഗങ്ങൾ ആരോപിച്ചു.  വിശ്വാസ പ്രമേയം അവതരിപ്പിച്ചത് അശോക് ചവാൻ ആണ്. അതേസമയം, വിശ്വാസ വോട്ടെടുപ്പിനു നിൽക്കാതെ ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയി.

മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഇതുവരെ സ്പീക്കറെ തിരഞ്ഞെടുക്കാതെ വിശ്വാസവോട്ടെടുപ്പു നടത്തിയിട്ടില്ലെന്നും എന്തിനാണു ഭയപ്പെടുന്നതെന്നും ഫഡ്‌നാവിസ് ചോദിച്ചു. പ്രോടെം സ്പീക്കറെ മാറ്റിയതിനുള്ള കാരണം വ്യക്തമല്ലെന്നും ഭരണഘടനാ വിരുദ്ധമായ നടപടികള്‍ ബഹിഷ്‌കരിക്കുമെന്നും ബിജെപി അറിയിച്ചു. മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ വ്യാപകമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ഫഡ്‌നാവിസ് ആരോപിച്ചു.

ഗവര്‍ണര്‍ ഡിസംബര്‍ 3 വരെ സമയം നല്‍കിയിരുന്നെങ്കിലും ഇന്നു തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാർ തീരുമാനിക്കുകയായിരുന്നു. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം മഹാ വികാസ് അഘാഡി 170 എംഎല്‍എമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്. 288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയാണു ഭൂരിപക്ഷത്തിനു വേണ്ടത്. മൂന്നു പാര്‍ട്ടികള്‍ക്കും കൂടി 154 എംഎല്‍എമാരാണുള്ളത്. തിങ്കളാഴ്ച 162 പേരെ അണിനിരത്തിയ സഖ്യത്തിന് പിന്നീട് ഏതാനും ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണ കൂടി ലഭിച്ചിട്ടുണ്ട്. ബിജെപി-105, ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ്-44 എന്നിങ്ങനെയാണു സീറ്റ് നില.

shortlink

Related Articles

Post Your Comments

Related Articles


Back to top button