റാസ് അൽ ഖൈമ•എമിറേറ്റിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ബൈക്കപകടത്തില്‍ റാസ് അൽ ഖൈമ രാജകുടുംബാംഗം മരിച്ചു. രാജകുടുംബാംഗമായ ഷെയ്ഖ് സഖർ ബിൻ താരിഖ് ബിൻ കയീദ് അൽ ഖാസിമിയാണ് മരിച്ചത്. അൽ ധൈത് പ്രദേശത്ത് പുലർച്ചെ 12.30 നായിരുന്നു ഷെയ്ഖ് സഖറിന്റെ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍പ്പെട്ടത്. ഷെയ്ഖ് സഖർ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.
മയ്യിത്ത് നമസ്കാരം ശനിയാഴ്ച ശൈഖ് സായിദ് പള്ളിയിൽ ധുർ നമസ്കാരത്തിന് ശേഷം മടക്കും. മൃതദേഹം റാസ് അൽ ഖൈമയിലെ അൽ ഖവാസിം ഖബറിടത്തില്‍ സംസ്‌കരിക്കും.
റാസ് അൽ ഖൈമ പോലീസിലെ ഫസ്റ്റ് ലഫ്റ്റനന്റ് ഉദ്യോഗസ്ഥനായിരുന്നു ഷെയ്ഖ് സഖർ.
ഷെയ്ഖ് സഖറിന്റെ മരണത്തിൽ റാസ് അൽ ഖൈമയിലെ പോലീസ് സേന അനുശോചനം രേഖപ്പെടുത്തി.
Post Your Comments