ജിന്ന് സുന്നത്ത് നടത്തി എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തെ പൊളിച്ചടുക്കി ഡോ. ഷിംനയുടെ കുറിപ്പ്. കാര്യം പച്ചക്കള്ളമാണെന്ന് ചോറ് തിന്നുന്നോര്‍ക്ക് മനസ്സിലാവുമെന്നാണ് ഷിംന ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ജിന്ന് സുന്നത്ത് നടത്തി’ എന്നും പറഞ്ഞ് ഒരു കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രം വാട്ട്‌സ്ആപിൽ ഓടുന്നുണ്ട്. കാര്യം പച്ചക്കള്ളമാണെന്ന് ചോറ് തിന്നുന്നോർക്ക് മനസ്സിലാവും.
സ്വന്തം കുഞ്ഞിന്റേതാണെങ്കിലും മറ്റാരുടേതാണെങ്കിലും ജനനേന്ദ്രിയത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഇതെവിടുന്ന് ഓടാൻ തുടങ്ങി എന്ന് കണ്ട് പിടിക്കാനും ഇക്കാലത്ത് ബുദ്ധിമുട്ടുമില്ല.
ഇനി കുട്ടി വലുതാകുമ്പോ “നിന്റേത് കാണാൻ ഇനി ലോകത്താരും ബാക്കിയില്ല” എന്ന് കൂടി കേൾപ്പിക്കണായിരിക്കും. എന്നാണോ ബോധം വെക്കുക !
https://www.facebook.com/DrShimnaAzeez/posts/2254024254891700?__xts__%5B0%5D=68.ARCvjQby8XjNm8KN2jagTpG5QGHivpK8_smTQJOmH6PYDLnatJTTcQrX3OR6fucLiZZzO5tRVVVaCGrMv6SZAc0befW-neMcN9R5oUgXvmy5oDkvnkXcJirJn9Xn11VP3MF2EgWS7IFbEqdLj7CQHgTpDtdaRNQ6EuFglUr-OtnMbPZXNbOzWtX3yfpBCZpBf5D_yg_wB48CWzlJCF111RqtGblYc4CyYAVZ-ll-DGnbSQ7_mKrxbniQwxwLSHJqRWzsM4jAH_ljY1n7FoXeVrJOn4eOOFeyaNq2VEp4gHaKKKzF3ttfD92aoYHeJFyCLc2Hrb4VMkdwFy6kpzfUmRJq&__tn__=-R
Post Your Comments