KeralaLatest NewsNews

മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് നടത്തിക്കൊണ്ടിരിക്കുന്നത് ഉല്ലാസയാത്രയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് നടത്തിക്കൊണ്ടിരിക്കുന്നത് ഉല്ലാസയാത്രയാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ യാത്രകള്‍ കൊണ്ട് സംസ്ഥാനത്തിന് എന്തു പ്രയോജനമുണ്ടായെന്നും സെക്രട്ടറിതല പ്രാതിനിദ്ധ്യം പോലും ആവശ്യമില്ലാത്ത ചടങ്ങുകളും കരാര്‍ ഒപ്പിടീലുകളുമാണ് മുഖ്യമന്ത്രിയുടെ ജപ്പാന്‍, കൊറിയ സന്ദര്‍ശനങ്ങളില്‍ കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. ടോക്കിയോവിലെ ഇന്ത്യന്‍ എംബസിയില്‍ നിക്ഷേപ പ്രോത്സാഹന സെമിനാറില്‍ ജപ്പാനിലെ വ്യവസായ മന്ത്രി പോലും പങ്കെടുത്തില്ല. ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കാഴ്ചക്കാരനായി മുഖ്യമന്ത്രി പങ്കെടുത്തത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Read also: അനാവശ്യമായി ആളുകളുടെ മെക്കിട്ടു കയറുക, വഴിയോരത്തു കൂടിനിൽക്കുന്നവരെ തല്ലിപ്പിരിക്കുക; പുതിയ എസ്ഐ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി

തോഷിബ കമ്പനിയിലെ ഇന്ത്യന്‍ മാനേജിംഗ് ഡയറക്ടറുടെ കൈയില്‍ നിന്നൊരു താല്പര്യപത്രം വാങ്ങാന്‍ മുഖ്യമന്ത്രി ടോക്കിയോ വരെ പോകണോ?. ഈ ധൂര്‍ത്ത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജപ്പാനിലെ ഒസാക്ക യൂണിവേഴ്സിറ്റിയുമായി സഹകരിച്ച്‌ സാന്‍വിച്ച്‌ കോഴ്സുകള്‍ നടത്തുന്നത് വൈസ്ചാന്‍സലര്‍ തലത്തില്‍ മാത്രം തീരുമാനിക്കാവുന്ന കാര്യമാണ്. ഇതിനെന്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പോകണമെന്നും ചെന്നിത്തല ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button