മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ ഇന്ന് വിശ്വസ വോട്ടെടുപ്പ് തേടിയേക്കും. മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരും ഭരണ നിര്‍വഹണത്തിലേക്ക് കടന്നു. അതേസമയം ഉപമുഖ്യമന്ത്രി പദം ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ എന്‍സിപിയിൽ ആശയകുഴപ്പം ഉണ്ടെന്നാണ് സൂചന. നേരത്തെ അജിത് പവാറിന് തന്നെ ഉപമുഖ്യമന്ത്രി പടം നൽകുമെന്നായിരുന്നു എന്സിപിയുടെ സൂചന.
എന്നാൽ ഇതുവരെ അജിത് പവാർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതെ സമയം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറെ സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടെന്ന് തെളിയിക്കാന്‍ വിശ്വസ വോട്ടെടുപ്പിന് തയ്യാറെടുക്കുകയാണ് ശിവസേന അധ്യക്ഷന്‍ കൂടിയായ ഉദ്ധവ് താക്കറെ. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്നാണ് സൂചന.ദിലീപ് വല്‍സെ പാട്ടീലിനെ പ്രൊ ടേം സ്പീക്കറായി നിയമിക്കും.
ഉപ മുഖ്യമന്ത്രി പദം സംബന്ധിച്ച് എന്‍സിപിക്കുള്ളില്‍ ആശയക്കുഴപ്പം രൂപപ്പെട്ടതും വേഗത്തില്‍ വിശ്വസ വോട്ടെടുപ്പ് നടത്താന്‍ ത്രികക്ഷി സര്‍ക്കാരിനെ പ്രേരിപ്പിച്ചു എന്നാണ് സൂചന.കര്‍ഷകരുടെ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനാണ് പ്രഥമ പരിഗണനയെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments