KeralaLatest NewsNews

മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള തർക്കം: വനിതാ മജിസ്ട്രേറ്റിനെ തിരുത്താന്‍ ജുഡീഷ്യറി തയ്യാറാകണമെന്ന് ബാര്‍ കൗണ്‍സില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിൽ വനിതാ മജിസ്ട്രേറ്റിനെതിരെ രൂക്ഷ വിമർശനവുമായി കേരള ബാർ കൗൺസിൽ. വനിതാ മജിസ്ട്രേറ്റിനെ തിരുത്താന്‍ ജുഡീഷ്യറി തയ്യാറാകണമെന്ന് ബാര്‍ കൗണ്‍സില്‍ പറഞ്ഞു. മജിസ്ട്രേറ്റിന്‍റേത് അപക്വമായ പെരുമാറ്റമാണെന്നും കൗണ്‍സില്‍ കൂട്ടിച്ചേർത്തു. മജിസ്ട്രേറ്റ് നൽകിയ കേസ് അടിയന്തരമായി പിൻവലിക്കണമെന്നാണ് കേരള ബാര്‍ കൗണ്‍സിലിന്‍റെ ആവശ്യം. അല്ലെങ്കിൽ അഭിഭാഷകർ പ്രതിരോധിക്കുമെന്ന മുന്നറിയിപ്പും കേരള ബാര്‍ കൗണ്‍സില്‍ നല്‍കിയിട്ടുണ്ട്.

വാഹന അപകട കേസിലെ വാദിയായ സ്ത്രിയെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കിയതോടെയാണ് അഭിഭാഷകര്‍ മജിസ്ട്രേറ്റിനെതിരെ തിരിഞ്ഞത്. തന്നെ അഭിഭാഷകർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്ന് മജിസ്ട്രേറ്റ് ദീപ മോഹന്‍ പരാതി നല്‍കിയതോടെ അഭിഭാഷകര്‍ പ്രതിരോധത്തിലായി. അടുത്ത ദിവസം തന്നെ ഹൈക്കോടതി ചീഫ് ജസ്‍റ്റിസിനെ കാണാനാണ് കേരള ബാര്‍ കൗണ്‍സിലിന്‍റെ തീരുമാനം.

ALSO READ: അഭിഭാഷകർ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മർദ്ദിച്ച സംഭവം; ദേശീയ വനിതാ കമ്മീഷന്‍ കേസ്സെടുത്തു

വഞ്ചിയൂർ സംഭവത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്നും സിറ്റിങ് ജഡ്ജിയും ബാർ കൗൺസിൽ ചെയർമാനും ഉൾപ്പെട്ട സമിതി അന്വേഷിക്കണമെന്നും ബാർ കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ ആവശ്യപ്പെട്ടു. മജിസ്ട്രേറ്റ് അഭിഭാഷകര്‍ക്കെതിരെ പരാതി നല്‍കിയതോടെ ബാർ അസോസിയേഷനും മജിസ്ട്രേറ്റിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. മജിസ്ട്രേറ്റ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഒരു വനിതാ അഭിഭാഷകയെ കൊണ്ട് ബാർ അസോസിയേഷൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മജിസ്ട്രേറ്റിനെതിരെ തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിയും പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button